വിആര്‍എസ് പദ്ധതി മുന്നോട്ട്; ബിഎസ്എന്‍എല്‍ പ്രവര്‍ത്തനം താളം തെറ്റുമോയെന്ന് ആശങ്ക

എംടിഎന്‍എല്ലുമായുള്ള ലയനത്തിന് മുന്നോടിയായി ബിഎസ്എന്‍എല്ലില്‍ സ്വയം വിരമിക്കാനുള്ള തീരുമാനം 70000 പേര്‍ അംഗീകരിച്ചതായി ചെയര്‍മാന്‍ പി.കെ പര്‍വാര്‍ അറിയിച്ചു.

BSNL (2)
-Ad-

എംടിഎന്‍എല്ലുമായുള്ള ലയനത്തിന് മുന്നോടിയായി ബിഎസ്എന്‍എല്ലില്‍ സ്വയം വിരമിക്കാനുള്ള തീരുമാനം 70000 പേര്‍ അംഗീകരിച്ചതായി ചെയര്‍മാന്‍ പി.കെ പര്‍വാര്‍ അറിയിച്ചു. വിആര്‍എസ് വിജ്ഞാപനം പുറത്തിറക്കി അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും പേര്‍ സ്വയം വിരമിക്കാന്‍ സമ്മതിച്ചത്. ഏഴായിരം പേര്‍ കൂടി വിആര്‍എസ് അംഗീകരിച്ചാല്‍ ബിഎസ്എന്‍എല്ലില്‍ ലയന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാവും.

എത്ര പേര്‍ വിരമിച്ചാലും ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കണമെന്നാണ് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതിയിലേറെ ജീവനക്കാര്‍ തൊഴില്‍ അവസാനിപ്പിക്കുമ്പോള്‍ സുഗമ സേവനം ലഭ്യമാക്കുന്നതെങ്ങനെയെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നു.ഗ്രാമപ്രദേശങ്ങളിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാക്കുക വലിയ വെല്ലുവിളിയാകുന്നതായാണ് സൂചന.

ബിഎസ്എന്‍എല്ലിലെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് അംഗീകരിക്കാനാവുന്ന വിആര്‍എസ് നിബന്ധനകളാണ് കമ്പനി പ്രഖ്യപിച്ചിട്ടുള്ളത്.ഇതില്‍ 77,000 പേരെങ്കിലും വിആര്‍എസ് അംഗീകരിക്കണമെന്ന ലക്ഷ്യമാണ് മാനേജ്‌മെന്റിനും സര്‍ക്കാരിനുമുള്ളത്. രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നത്. 2020 ജനുവരി 31 വരെ വിആര്‍എസില്‍ തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ക്ക് സാവകാശം ഉണ്ട്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here