പബ്ബ്, ബ്രൂവറി ഇല്ല; പുതിയ മദ്യനയം ഏപ്രില്‍ ഒന്നിന്

പഴയ നയത്തില്‍ നേരിയ മാറ്റങ്ങള്‍ മാത്രം

സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ മദ്യനയവുമായി കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യനയം അംഗീകരിച്ചത്. പബ്ബുകള്‍ തുടങ്ങാനുള്ള നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകള്‍ പല തലങ്ങളില്‍ നിന്ന് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നു. അബ്കാരി ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.

ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കല്‍, പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്ന പ്രധാന വിഷയങ്ങള്‍. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം ഇന്ന് മന്ത്രിസഭയുടെ മുന്നില്‍ വന്നത്.

കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. ഡിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വര്‍ദ്ധനവ് ഉണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി ഉയര്‍ത്തി. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരെത്തിയത്. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നത്.

നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here