ഭക്ഷ്യ എണ്ണയുടെ തൂക്കവും വോള്യവും നല്‍കിയാല്‍ മതി, താപനില വേണ്ട

ഭക്ഷ്യ എണ്ണ (Edible Oil) പാക്കറ്റിലും, കുപ്പിയിലും തൂക്കവും, വോളിയം (ലിറ്ററിൽ ) വ്യക്തമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ഉപഭോക്‌തൃ മന്ത്രാലയം നിർദേശിച്ചു. പാക്കിങ് ചെയ്യുന്ന സമയത്തെ താപനില അളവിനെ യും തൂക്കത്തെ യും ബാധിക്കുമെന്ന് കാരണം പറഞ്ഞാണ് താപനില നൽകി വരുന്നത്. ചില പാക്കറ്റുകളിൽ 60 ഡിഗ്രി സെൻ റ്റി ഗ്രേഡ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

2011 ലെ ലീഗൽ മെട്രോളജി നിയമ പ്രകാരം വോളിയം, തൂക്കവും മറ്റ് പ്രധാനപ്പെട്ട വിവരണങ്ങളും ഭക്ഷ്യ എണ്ണ വിൽക്കുന്ന കമ്പനികൾ പാക്കറ്റിലും, കുപ്പിയിലും രേഖപ്പെടുത്തണം. എന്നാൽ പല കമ്പനികൾ വോളിയവും, പാക്ക് ചെയ്യുന്ന സമയത്ത് അന്തേരീക്ഷ താപനില രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

അന്തരീക്ഷത്തിലെ താപനില തൂക്കത്തിൽ വ്യതിയാനം ഉണ്ടാക്കും എന്നാൽ വോളിയത്തിൽ മാറ്റം വരില്ല. ജനുവരി 15, 2023 വരെ പുതിയ ലേബലിംഗ് സമ്പ്രദായം ഏർപ്പെടുത്താൻ കമ്പനികൾക്ക് സാവകാശം നൽകിയിട്ടുണ്ട്.

സോയ ബിൻ എണ്ണ പാക്ക് ചെയ്യുന്ന സമയത്തെ അനുയോജ്യമായ താപനില 30 ഡിഗ്രി സെന്റി ഗ്രേഡാണ്. 21 ഡിഗ്രിയിലാണ് പാക്ക് ചെയ്യുന്നതെങ്കിൽ ഒരു ലിറ്റർ 919 ഗ്രാമായി രേഖപ്പെടുത്തണം, 60 ഡിഗ്രി താപനിലയിൽ തൂക്കം 892.6 ഗ്രാമായി കുറയും.


Related Articles
Next Story
Videos
Share it