കൊച്ചി1 കാര്‍ഡ് ഇനി ബസ് യാത്രക്കാർക്കും
കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും (കെ.എം.ആര്‍.എല്‍) ആക്‌സിസ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച കൊച്ചി1 കാര്‍ഡ് കൊച്ചിയില്‍ ബസ് യാത്ര നടത്തുവര്‍ക്കും ഉപയോഗിക്കാം. ഇപ്പോള്‍ 50 ബസുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം നഗരത്തിലെ കൂടുതല്‍ ബസുകളിലേക്കു വ്യാപിപ്പിക്കും.
ഇങ്ങനെ സേവനങ്ങള്‍ വിപുലമാക്കിയതോടെ പൊതു ഗതാഗതാവശ്യങ്ങള്‍ക്ക് വിവിധ സംവിധാനങ്ങളില്‍ ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ആദ്യ ഓപ ലൂപ് ഇ.എം.വി. കാര്‍ഡ് ആയി കൊച്ചി1 മാറിയിരിക്കുകയാണ്.
പ്രാരംഭ' ആനുകൂല്യമെ നിലയില്‍ ബസ് യാത്രക്കാര്‍ക്ക് കൊച്ചി1 കാര്‍ഡ് ഫീസില്‍ ഒരു മാസത്തേക്ക് 100 ശതമാനം ഇളവാണ് ആക്‌സിസ് ബാങ്ക് നല്‍കുത്. കാര്‍ഡ് ഉപയോഗം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുതിന് ബസ് ഓപറേറ്റര്‍മാര്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും നല്‍കും. മെട്രോ യാത്രകള്‍ക്കുള്ള 20 ശതമാനം ഇളവിനും മെട്രോ ട്രിപ് പാസുകള്‍ക്കുള്ള 33 ശതമാനം ഇളവിനും പുറമേയാണിത്. കൊച്ചിയിലെ കച്ചവട സ്ഥാപനങ്ങള്‍ നല്‍കു വിവിധങ്ങളായ ഇളവുകളും യാത്രക്കാര്‍ക്കു നേടാനാവും.
2017 ജൂ ഒിനാണ് വിവിധ ഗതാഗത സംവിധാനങ്ങള്‍ക്ക് സംയോജിത പണമടക്കല്‍ സൗകര്യം ലഭ്യമാക്കിക്കൊണ്ടുള്ള കൊച്ചി1 കാര്‍ഡ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് കറന്‍സി രഹിത പണം കൈമാറലും ടിക്കറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ കൊച്ചിയില്‍ ആയിരത്തിലേറെ ബസുകള്‍ പ്രതിദിനം സര്‍വീസ് നടത്തു ഏഴു സ്വകാര്യ ബസ് ഓപറേറ്റര്‍മാരുമായി കൈകോർത്തിരുന്നു.
സേവനം ലഭ്യമാക്കു സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍ -
- കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
- പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍.എല്‍.പി.
- കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍.എല്‍.പി.
- മൈ മെട്രോ എല്‍.എല്‍.പി.
- മുസരീസ് എല്‍.എല്‍.പി.
- പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റേഴ്‌സ് ഒര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്
- ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍.എല്‍.പി.
ബസുകള്‍ എവിടെ എത്തി എറിയാനും ടിക്കറ്റുകള്‍ വാങ്ങാനും കാര്‍ഡിലുള്ള ബാലന്‍സ് അറിയുവാനും, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ഡ് റീചാര്‍ജു ചെയ്യാനും മിനി സ്‌റ്റേറ്റ്‌മെന്റുകള്‍ നേടാനും ടൈം ടേബിള്‍ പരിശോധിക്കാനും നിരക്കുകള്‍ അറിയുവാനും കാര്‍ഡുകള്‍ ബ്ലോക്കു ചെയ്യുവാനുമെല്ലാം കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്ക് കൊച്ചി1 ആപ്പ് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
നിലവില്‍ ആക്‌സിസ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് കോച്ചി1 കാര്‍ഡ് വാങ്ങുവാനും റീചാര്‍ജ് ചെയ്യുവാനും സൗകര്യമുണ്ട്. നഗരത്തിന്റെ വിവിധ 'ഭാഗങ്ങളിലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ഉടന്‍ തന്നെ ഇതു ലഭ്യമാക്കും.