വീട് പണി ചെലവേറും, നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി

വീട് പണിയുന്നവര്‍ക്ക് കനത്ത നിരാശയാണ് ബജറ്റ് സമ്മാനിക്കുന്നത്. സിമന്റ്, മാര്‍ബിള്‍, ടൈല്‍സ്, ഗ്രാനൈറ്റ്, പെയ്ന്റ്, പ്ലൈവുഡ് തുടങ്ങിയ സകല സാധനങ്ങള്‍ക്കും വിലയേറും. സിമന്റിന് വ്യാപാരികൾ 50 രൂപ മുൻപേ കൂട്ടിയിരുന്നു.

ആഡംബര വീടുകള്‍ക്കും നികുതി കൂട്ടിയിട്ടുണ്ട്. 3000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. നിര്‍മാണ മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയായിരിക്കും.

ബില്‍ഡര്‍മാരുമായുള്ള ഇടപാടുകള്‍ക്ക് നികുതി കുറച്ചിട്ടുണ്ട്. ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവര്‍ക്ക് ഇത് ആശ്വാസമാകും.

ഭൂമിയുടെ ന്യായവില 10 ശതമാനമായി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി.

Related Articles

Next Story

Videos

Share it