റിയല്‍ എസ്റ്റേറ്റ് നിയന്ത്രണത്തിനു 'റെറ'; രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച മുതല്‍
റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും ഏജന്റുമാര്‍ക്കും
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലുള്ള രജിസ്‌ട്രേഷന്‍
അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. പദ്ധതികളുടെ പരസ്യം നല്‍കാനും ഇനി മുതല്‍
'റെറ' രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
കെട്ടിടനിര്‍മാണ
കമ്പനികള്‍ ഓരോ പദ്ധതിയും രജിസ്റ്റര്‍ ചെയ്യണം. കെട്ടിടനിര്‍മാണ
ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു രജിസ്‌ട്രേഷന്
അപേക്ഷിക്കേണ്ടത്. ചതുരശ്ര മീറ്ററിനു 10 രൂപ മുതല്‍ 100 രൂപ വരെയാണ്
രജിസ്‌ട്രേഷന്‍ ഫീസ്. ചട്ടലംഘനത്തിനു പദ്ധതികളുടെ ആകെ തുകയുടെ 10 ശതമാനം
വരെ പിഴയായി ഈടാക്കും. പറഞ്ഞ സമയത്തിനകം നിര്‍മിച്ചില്ലെങ്കില്‍ കരാര്‍
പ്രകാരമുള്ള നഷ്ടപരിഹാരം 12% വാര്‍ഷിക പലിശ സഹിതം നല്‍കണം. പരാതികള്‍
നല്‍കാന്‍ 1000 രൂപയാണു ഫീസ്.
ഫ്‌ളാറ്റ്,
വില്ല പദ്ധതികള്‍ക്ക് ഇനി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കാനാകില്ല. 500
ചതുരശ്ര മീറ്ററില്‍ കൂടുതലോ എട്ടില്‍ കൂടുതല്‍ യൂണിറ്റുകളോ ഉള്ള റിയല്‍
എസ്റ്റേറ്റ് പദ്ധതികള്‍ക്കാണ് രജിസ്‌ട്രേഷന്‍
നിര്‍ബന്ധിതമാക്കിയിട്ടുള്ളത്. കൈമാറ്റത്തിനല്ലാതെ നിര്‍മിക്കുന്ന
വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. വാങ്ങിയ ഭൂമി
അതേപടി വില്‍ക്കുന്നവര്‍ക്കും പരമ്പരാഗതമായി കിട്ടിയ ഭൂമി പ്ലോട്ടുകളാക്കി
വില്‍ക്കുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ വേണ്ട.
നിര്‍മാണ
കമ്പനികള്‍ക്ക് 2 ലക്ഷം രൂപയാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ്.
പുതുക്കാന്‍ 50,000 രൂപയും.ഏജന്റുമാര്‍ക്ക് റജിസ്‌ട്രേഷന്‍ ഫീസ് 25,000
രൂപ. പുതുക്കാന്‍ 5000 രൂപയും. പ്ലോട്ട് തിരിച്ചു വില്‍പനയ്ക്കുള്ള ഫീസ്
ചതുരശ്ര മീറ്ററിനു 10 രൂപ. നിര്‍മാണം തുടങ്ങിയ ഫ്‌ളാറ്റുകള്‍, വില്ലകള്‍
എന്നിവയ്ക്ക് ചതുരശ്ര മീറ്ററിനു 25 രൂപ പ്രകാരം. പുതിയ ഫ്‌ളാറ്റുകള്‍ക്കും
വില്ലകള്‍ക്കും ചതുരശ്ര മീറ്ററിന് 50 രൂപയും വാണിജ്യ കെട്ടിടങ്ങള്‍ക്ക്
ചതുരശ്ര മീറ്ററിനു 100 രൂപയും ആണ് ഫീസ്.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ ചെയര്‍മാനും പ്രീത പി.മേനോന്‍, മാത്യു ഫ്രാന്‍സിസ് എന്നിവര്‍ അംഗങ്ങളുമായാണ് റെറ രൂപവല്‍ക്കരിച്ചത്.നന്തന്‍കോട് സ്വരാജ് ഭവനിലാണ് റെറയുടെ ആസ്ഥാനം. സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ച റെറ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ തയാറാരായി വരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline