വീടിന്റെ നിര്‍മാണ ഘട്ടത്തില്‍ പരിഗണിക്കണം ഈ 10 പ്രധാന കാര്യങ്ങള്‍

വീട്. അതിനെ വിശാലതയില്‍ കാണാനാണ് ശരാശരി മലയാളിക്കെപ്പോഴും താല്‍പ്പര്യം. ഭാവിയില്‍ വീടൊരു ഭാരമാകാതിരിക്കാന്‍ നിര്‍മാണഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനമായ പത്ത് കാര്യങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

1. അനുയോജ്യമായ സ്ഥലം

കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന ഏക പരിഗണന വെച്ച് വെള്ളക്കെട്ടുള്ളതോ ചതുപ്പായതോ പാടം നികത്തിയതോ ആയ ഭൂമി വാങ്ങാതിരിക്കുക. ഇത്തരം സ്ഥലങ്ങളില്‍ അടിത്തറ പണിയാന്‍ ഏറെ പണം ചെലവിടേണ്ടി വരും.

2. ഉചിതമായ തീരുമാനം

വീട് രൂപകല്‍ന ചെയ്യാന്‍ നിങ്ങള്‍ക്ക് പരിചയമുള്ള, കഴിയുമെങ്കില്‍ നിങ്ങളെ പരിചയമുള്ള ഒരാളെ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സാമ്പത്തിക സ്ഥിതിയും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വ്യക്തിയായിരിക്കണം അത്. കെട്ടിട നിര്‍മാണത്തെകുറിച്ച് നിങ്ങള്‍ക്ക് വലിയ ഗ്രാഹ്യമില്ലെങ്കില്‍ വിശ്വസ്തനായ ഒരാളെ തന്നെ വീട് നിര്‍മാണത്തിന് കൂടെക്കൂട്ടുക.

3. ആവശ്യം വേറെ, അത്യാവശ്യം വേറെ

ഒരു വീട്ടില്‍ താമസിക്കുവര്‍ക്ക് ചില കാര്യങ്ങള്‍ ആവശ്യമായിരിക്കും. മറ്റു ചില അത്യാവശ്യവും. ഇത് ആദ്യമേ തിരിച്ചറിയുക. അഭിരുചിയും
ജീവിതനിലവാരവുമെല്ലാം കണക്കിലെടുത്തുവേണം ഇത് തീരുമാനിക്കാന്‍. ആവശ്യവും അത്യാവശ്യവും അനാവശ്യവും വേര്‍തിരിച്ച ശേഷം വീട് ഡിസൈന്‍ ചെയ്യുക.

4. വളരുന്ന വീട്

ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കു മകന്റെയും മകളുടെയും വിവാഹം കഴിയുമ്പോള്‍ അധികമായി വേണ്ടി വരു മുറികള്‍ കൂടി കണക്കിലെടുത്ത് വലിയൊരു വീട് ഇപ്പോഴേ പണിയണോ എന്ന കാര്യത്തിലും ഉചിതമായ തീരുമാനമെടുക്കുക. കൈയിലുള്ള പണം കൊണ്ട് ഇപ്പോള്‍ വലിയ വീട് പണിയുതിനു പകരം, ഭാവിയില്‍ മുറികളും സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ഉതകും വിധം രൂപകല്‍പ്പാനചെയ്ത വീട് നിര്‍മിക്കുതാകും നല്ലത്.

5. കൃത്യമായ സാമ്പത്തിക ആസൂത്രണം

എത്ര തുക വീടിനായി ചെലവിടാം എതിനെ കുറിച്ച് വ്യക്തമായ രൂപം ആദ്യം തന്നെ വേണം. എത്ര പണം വീടിനായി മാറ്റിവെക്കാം, കി

ണര്‍, മതില്‍, ഗേറ്റ്, പൂന്തോട്ടം എിവയെല്ലാം വേണോ? എത്ര രൂപ അതിന് വേണ്ടിവരും? ഇവയ്ക്കെല്ലാം വ്യക്തമായ രൂപം വേണം. വ്യക്തമായ ബജറ്റുണ്ടെങ്കില്‍ അവസാനം കൈയില്‍ കാശില്ലാതെ ഓടേണ്ടി വരില്ല.

6. ഇടനിലക്കാരെ ഒഴിവാക്കാം

കെട്ടിട നിര്‍മാണത്തിനുള്ള വസ്തുക്കള്‍ സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ വാങ്ങാവൂ. ഇതിനായി വേണമെങ്കില്‍ ഒരു എന്‍ജിനീയറുടെ സേവനവും തേടാം. കഴിവതും ഇടനിലക്കാരെ ഒഴിവാക്കി സാധനങ്ങള്‍ വാങ്ങുതാകും നല്ലത്.

7. വിദഗ്ധ തൊഴിലാളികളുടെ സേവനം

തറ നിര്‍മാണം തുടങ്ങി ഓരോ ഘട്ടത്തിലും വിദഗ്ധരായ തൊഴിലാളികളെ തന്നെ നിയോഗിക്കണം. അവര്‍ക്കുള്ള വേതനം എത്രയാകുമെന്നും നേരത്തെ മനസിലാക്കണം. നിങ്ങളുടെ തൊഴിലാളികളും നിങ്ങളുടെ വീട് നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചിലര്‍ വന്‍ കരാറുകള്‍ ഏറ്റെടുത്തതിന്റെ ഇടവേളയില്‍ വീട് നിര്‍മാണത്തിന് വരും. ഇടവേള തീരുമ്പോള്‍ അവര്‍ പോകും. വീട് പണി പാതിവഴിയിലാകും. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുക.

8. സമയനിഷ്ഠ

വീട് നിര്‍മാണത്തിനും വേണം സമയനിഷ്ഠ. മഴയ്ക്കു മുമ്പേ താമസം നടത്താനിരുതാ… ഇനിയത് പറ്റില്ല, എന്നൊക്കെ വിലപിക്കുവരെ കണ്ടിട്ടില്ലേ. ആ സ്ഥിതി നിങ്ങള്‍ക്കും വരരുത്. ഓരോ ഘട്ടവും കൃത്യമായ ആസൂത്രണത്തോടെ കൃത്യസമയത്ത് തീര്‍ക്കാന്‍ ശ്രമിക്കുക. ഇക്കാര്യം നിങ്ങളുടെ തൊഴിലാളികളെയും ധരിപ്പിക്കുക.

9. ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയും നിര്‍മാണ വസ്തുക്കളും

പ്രാദേശികമായി ലഭിക്കുന്ന നിര്‍മാണവസ്തുക്കള്‍ വീട് നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞ

വീടുകളുടെ നിര്‍മാണത്തില്‍ പ്രത്യേക വെദഗ്ധ്യം നേടിയ ആര്‍ക്കിടെക്റ്റുമാരും ഏജന്‍സികളും സജീവമായുണ്ട്. അവരുടെ ഉപദേശങ്ങളും സേവനങ്ങളും ഇക്കാര്യത്തില്‍ തേടാം.

10. ഗ്രീന്‍ ബില്‍ഡിംഗ്

വായുവും പ്രകാശവും ആവോളം വിനിയോഗിക്കാന്‍ സാധിക്കു വിധത്തിലാകണം വീടിന്റെ രൂപകല്‍പ്പന. ജലത്തിന്റെ പുനരുപയോഗം ഉറപ്പാക്കണം. വൈദ്യുതിയുടെ അമിത ഉപഭോഗം തടയാന്‍ സാധിക്കണം.

Related Articles

Next Story

Videos

Share it