ഗെയില്‍ ഇന്ത്യക്ക് മികച്ച വര്‍ഷം, റെക്കോര്‍ഡ് ഇടക്കാല ലാഭ വിഹിതം

2021-22 മൂന്നാം പാദത്തില്‍ മികച്ച വരുമാനവും ലാഭവും നേടിയ പ്രമുഖ പൊതുമേഖലാ പ്രകൃതി വാതക ഉല്‍പ്പാദക കമ്പനിയായ ഗെയില്‍ (GAIL India Ltd) ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് ഇടക്കാല ലാഭ വിഹിതമായി 50 ശതമാനം പ്രഖ്യാപിച്ചു (ഒരു ഓഹരിക്ക് 5 രൂപ).

കമ്പനി നല്‍കുന്ന മൊത്തം ലാഭ വിഹിതം 2220.19 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ ഇടക്കാല ലാഭ വിഹിതമായ ഒരു ഓഹരിക്ക് 4 രൂപ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇടക്കാല ലാഭ വിഹിതം ചേര്‍ക്കുമ്പോള്‍ മൊത്തം ലാഭവിഹിതം റെക്കോര്‍ഡ് 90 ശതമാനം.

2021 -22 മൂന്നാം പാദത്തില്‍ മൊത്തം 22,776 കോടി വരുമാനം ലഭിച്ച ഗെയിലിനു നികുതിക്ക് ശേഷമുള്ള ലാഭം 15 ശതമാനം ഉയര്‍ന്ന് 3288 കോടി രൂപയായി.

ജനുവരിയില്‍ രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ കലര്‍ന്ന പ്രകൃതി വാതകം ഉല്‍പാദിപ്പിക്കാന്‍ ഗെയില്‍ ഇന്ത്യ മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിച്ചു. ഇത് കൂടാതെ ഒ എന്‍ ജി സി ത്രിപുര കമ്പനിയില്‍ 26 ശതമാനം ഓഹരികള്‍ കരസ്ഥമാക്കുകയും ചെയ്തു. ഗ്യാസ് അടിസ്ഥാനമാക്കിയുള്ള സംയുക്ത വൈദ്യുത നിലയം നടത്തുന്ന കമ്പനിയാണ് ഒ എന്‍ ജി സി ത്രിപുര.


Related Articles
Next Story
Videos
Share it