റിലയന്‍സ് വാര്‍ഷിക പൊതുയോഗം; 5ജി മുതല്‍ ഐപിഒ വരെ, എന്തൊക്കെ പ്രതീക്ഷിക്കാം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (RIL) നാല്‍പ്പത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ഇന്ന് ഉച്ചതിരിഞ്ഞ് ആരംഭിക്കും. വിര്‍ച്വലായി സംഘടിപ്പിക്കപ്പെടുന്ന റിലയന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം വാര്‍ഷിക പൊതുയോഗമാണിത്. വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമിലും യോഗം സ്ട്രീം ചെയ്യും.

ജിയോയുടെ 5ജി (Jio 5G) പ്രവേശനം ആണ് യോഗത്തില്‍ ഏല്ലാവരും ഉറ്റുനോക്കുന്ന പ്രഖ്യാപനം. 5ജി ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ചെലവഴിച്ചത് (24,740 MHz) ജിയോ ആണ്. ഗൂഗിളുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ജിയോഫോണ്‍ 5ജിയും ഇത്തവണ അവതരിപ്പിച്ചേക്കും. 10,000 രൂപയ്ക്ക് താഴെയാവും ഫോണിന്റെ വില.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപ കമ്പനികളായ റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ (Reliance Retail) എന്നിവയുടെ ഐപിഒ പ്രഖ്യാപനം ആണ് ഇന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊന്ന്. ഓയില്‍, കെമിക്കല്‍ ബിസിനസ് വേര്‍പെടുത്തുന്നതും അജണ്ടയില്‍ ഉണ്ടായേക്കും. റിലയന്‍സ് ഏറ്റവും പ്രധാന്യം നല്‍കുന്നത് ഹരിത ഊര്‍ജ്ജ മേഖലയാണ്. 2035 ഓടെ കാര്‍ബണ്‍ നിര്‍ഗമനം നെറ്റ് സീറോയിലേക്ക് എത്തിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it