യുഎസ് കമ്പനിയിലെ 79.4 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്

യുഎസിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സ്‌ഹോക്കിന്റെ 79.4 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി ഓയില്‍-ടു-ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. പ്രൈമറി ഇന്‍ഫ്യൂഷനിലൂടെയും സെക്കന്‍ഡറി പര്‍ച്ചേസിലൂടെയും മൊത്തം 32 മില്യണ്‍ ഡോളറിനാണ് ഓഹരികള്‍ ഏറ്റെടുക്കുന്നത്.

2018ല്‍ സ്ഥാപിതമായ സെന്‍സ്ഹോക്ക് സൗരോര്‍ജ്ജ ഉല്‍പ്പാദന വ്യവസായത്തിനായുള്ള സോഫ്റ്റ്വെയര്‍ അധിഷ്ഠിത മാനേജ്മെന്റ് ടൂളുകള്‍ ഡെവലപ് ചെയ്യുന്ന കമ്പനിയാണ്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഓട്ടോമേഷന്‍ രംഗത്തും കമ്പനികളെ സഹായിക്കുന്നതിലൂടെ സോളാര്‍ പ്രോജക്റ്റുകള്‍ ആസൂത്രണം മുതല്‍ ഉല്‍പ്പാദനം വരെ ത്വരിതപ്പെടുത്തുന്ന സേവനങ്ങളാണ് സെന്‍സ്‌ഹോക്ക് നല്‍കുന്നത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ 2,326,369 ഡോളറിന്റെ വിറ്റുവരവാണ് കമ്പനി നേടിയത്. എന്‍ഡ്-ടു-എന്‍ഡ് സോളാര്‍ അസറ്റ് ലൈഫ് സൈക്കിള്‍ നിയന്ത്രിക്കാന്‍ ഒരു സോളാര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും കമ്പനിയുടെ കീഴിലുണ്ട്.

സെന്‍സ്‌ഹോക്കുമായുള്ള ഇടപാട് ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram ChannelDhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it