Begin typing your search above and press return to search.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് പരിഹാരം, പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് റിലയന്‍സ്
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ലോകമെമ്പാടും വലിയ വിപത്തായി മാറുമ്പോള്‍ അതില്‍ നിന്ന് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കി മാതൃകയാവുകയാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പല പാളികളുള്ള പ്ലാസ്റ്റിക്കും ഉപയോഗ ശേഷം പൈറോലിസിസ് എണ്ണയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഗുജറാത്തിലെ ജാം നഗര്‍ റിഫൈനറിയില്‍ വികസിപ്പിച്ചത്.
പൈറോലിസിസ് എണ്ണ ഉപയോഗിച്ച് വൃത്താകൃതിയിലുള്ള സെര്‍ക്കു റീപ്പോള്‍ (CircuRepol), സെര്‍ക്കു റീലീന്‍ (CircuRelene) പോളിമെറുകള്‍ വികസിപ്പിക്കാന്‍ സാധിച്ചു. സെര്‍ക്കു റീപ്പോള്‍ പോളി പ്രൊപ്പലീന്‍ ഉത്പന്നവും സെര്‍ക്കു റീലീന്‍ പോളി എത്തിലീന്‍ ഉത്പന്നവുമാണ്.
പരിസ്ഥിതി മലിനീകരണം തടയാന്‍ ഫലപ്രദമായ പരിഹാരമാകാന്‍ റിലയന്‍സ് വികസിപ്പിച്ച സാങ്കേതിക വിദ്യക്ക് സാധിക്കും. പൈറോലിസിസ് എണ്ണയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പങ്കാളികളെ കണ്ടത്താനുള്ള ശ്രമത്തിലാണ് റിലയന്‍സ്. അന്താരാഷ്ട്ര സുസ്ഥിരത കാര്‍ബണ്‍ സെര്‍ട്ടിഫിക്കേഷനും റിലയന്‍സ് വികസിപ്പിച്ച പോളിമെറുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭക്ഷണം പാക്കിംഗിനു വരെ ഉപയോഗപെടുത്താവുന്ന നിലവാരത്തിലുള്ളതാണ് ഈ പോളിമെറുകളെന്ന് റിലയന്‍സ് അവകാശപ്പെടുന്നു.
Next Story
Videos