കോഫിഷോപ്പുകളുടെ രാജാവ് 'സ്റ്റാര്‍ബക്‌സ്' കൊച്ചിയില്‍

കോഫിഷോപ്പുകളുടെ രാജാവ് 'സ്റ്റാര്‍ബക്‌സ്' കേരളത്തിലേക്കും. ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ സ്റ്റാര്‍ ബക്‌സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ലുലുമാളില്‍ ആരംഭിച്ച സ്റ്റോര്‍ കൂടെ ഉള്‍പ്പെടുമ്പോള്‍ 14 നഗരങ്ങളിലാണ് തങ്ങളുടെ ബ്രാന്‍ഡ് സാന്നിധ്യം സ്റ്റാര്‍ബക്‌സ് ഉറപ്പിക്കുന്നത്.

ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് എന്ന പേരില്‍ 50:50 ജോയ്ന്റ് വെഞ്ച്വര്‍ ആയാണ് യുഎസ് കോഫി ബ്രാന്‍ഡ് തങ്ങളുടെ സ്ഥാനമുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡിന്റെ ആദ്യ കേരള ഷോപ്പ് ആണ് ലുലുവില്‍ തുടങ്ങുന്നത്.

കേരളത്തിലെ കടലോര നഗരവും വിവിധ സംസ്്കാരങ്ങള്‍ ഒന്നിക്കുന്ന ഇടങ്ങവുമെന്ന നിലയിലാണ് തങ്ങള്‍ കൊച്ചിയിലേക്ക് ചുവടുവയ്ക്കുന്നതെന്ന് ടാറ്റ സ്റ്റാര്‍ബക്ക്‌സ് സിഇഓ നവീന്‍ ഗുര്‍നനേ പറയുന്നു.

ലോകത്തിന്റെ എല്ലായിടത്തെയും പോലെ റസ്റ്റിക് കളര്‍ തീം ആയി സമാനമായ ഇന്റീരിയറോടു കൂടിയ കോഫീ ഷോപ്പ് ആണ് കൊച്ചി ലുലുവിലേതും. ആരംഭ- ദീപാവലി ഓഫറായി ഇവിടെ എത്തുന്ന ആദ്യ 200 ഉപഭോക്താക്കള്‍ക്ക് മൈ സ്റ്റാര്‍ ബക്ക്‌സ് റിവാര്‍ഡുകള്‍ നല്‍കുകയും 5000ത്തിലധികം ചെലവഴിക്കുന്നവര്‍ക്ക് ഗോള്‍ഡ് മെമ്പര്‍ഷിപ് നല്‍കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it