അടുത്ത മാസത്തോടെ ടിവിയുടെ വില ഉയര്‍ന്നേക്കും; കാരണമിതാണ്

ടിവി വില ഏകദേശം 4%, അല്ലെങ്കില്‍ 32 ഇഞ്ച് ടെലിവിഷന് കുറഞ്ഞത് 600 രൂപ, 42 ഇഞ്ചിന് 1,200-1,500 രൂപ എന്നിങ്ങനെ വില ഉയര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

-Ad-

ടിവിയ്ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ടെലിവിഷന്‍ വിഭാഗത്തിനു നല്‍കിയ അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിക്കുന്നതോടെ വില കൂടിയേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്ത ഓപ്പണ്‍ സെല്‍ പാനലുകളില്‍ 5% ഇറക്കുമതി തീരുവ ഇളവ് സെപ്റ്റംബറില്‍ അവസാനിക്കും. പൂര്‍ണ്ണമായും നിര്‍മ്മിച്ച പാനലുകളുടെ വില (ടിവി നിര്‍മ്മിക്കുന്നതിലെ ഒരു പ്രധാന ഘടകം) 50 ശതമാനത്തിലധികം ഉയര്‍ന്നതിനാല്‍ ടെലിവിഷന്‍ വ്യവസായം ഇതിനകം സമ്മര്‍ദ്ദത്തിലാണ്.

നിലവില്‍ 32 ഇഞ്ച് പാനലിന് 60 ഡോളറാണ് വില. നേരത്തെ ഇതിന് 34 ഡോളറായിരുന്നു നിരക്ക്. ഒക്ടോബറിലേക്ക് ഡ്യൂട്ടി ഇളവ് നീട്ടുന്നില്ലെങ്കില്‍ അധികച്ചെലവ് വഹിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ടിവി കമ്പനികള്‍ വിശദമാക്കുന്നു. എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ടിവി വില ഏകദേശം 4%, അല്ലെങ്കില്‍ 32 ഇഞ്ച് ടെലിവിഷന് കുറഞ്ഞത് 600 രൂപ, 42 ഇഞ്ചിന് 1,200-1,500 രൂപ എന്നിങ്ങനെ വില ഉയര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വലിയ സ്‌ക്രീനുകളുള്ള ടിവികള്‍ക്ക് ഇതിലും വില കൂടും.

-Ad-

എന്നാല്‍ ഇറക്കുമതി തീരുവ ഇളവ് നീട്ടുന്നതിന് ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം ആളോചിക്കുന്നുണ്ടെന്നാണ് വിവരം. ഇത് ടിവി നിര്‍മ്മാണത്തിലേക്ക് നിക്ഷേപം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ധനമന്ത്രാലയം എടുക്കേണ്ടതുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here