പതഞ്‌ജലി വില്പന തഴോട്ട്: 100% വളർച്ച നേടിയ എഫ്എംസിജി 'ഡിസ്‌റപ്റ്റർ'ക്ക് എന്താണ് സംഭവിച്ചത്?

ഒരിക്കൽ എഫ്എംസിജി വിപണിയിലെ 'ഡിസ്‌റപ്റ്റർ' ആയി വാഴ്ത്തപ്പെട്ട പതഞ്ജലി ഇപ്പോൾ ഉപഭോക്താക്കളുടെ എന്നതിൽ ഗണ്യമായ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്.

യോഗാ ഗുരു ബാബ രാംദേവിന്റെ ബ്രെയ്ൻ ചൈൽഡായ കമ്പനി കഴിഞ്ഞ വർഷം 100 ശതമാനം വളർച്ചയാണ് നേടിയത്. എല്ലാവരേയും അതിശയിപ്പിച്ച് കമ്പനിയുടെ വിറ്റുവരവ് 2014 ലെ 2,000 കോടി രൂപയിൽ നിന്നും 2017 ൽ 10,000 കോടി രൂപയായി ഉയർന്നു.

ഒരു ഘട്ടത്തിൽ എഫ്എംസിജി വമ്പൻമാരായ കോൾഗേറ്റ്-പാമോലിവിനേയും ഹിന്ദുസ്ഥാൻ യൂണിലിവറിനെയും പോലും മറികടക്കുമെന്ന് പതഞ്ജലി വെല്ലുവിളിച്ചിരുന്നു.

എന്നാൽ ഇതിനിടെ പരിചിതമല്ലാത്ത ചില പ്രതിസന്ധികൾ കമ്പനി നേരിടേണ്ടിവന്നു.

2018 സാമ്പത്തിക വർഷത്തിൽ പതഞ്ജലിയുടെ വരുമാനം വർധന രേഖപ്പെടുത്തിയില്ല. ക്രെഡിറ്റ് സ്യുസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇതൊന്നുമല്ല പതഞ്ജലിയെ ഏറെ വിഷമിപ്പിച്ചത്. പല കൺസ്യൂമർ ഗുഡ്‌സ് വിഭാഗത്തിലും ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതാണ്. ടൂത്ത് പേസ്റ്റ്, നെയ്യ് എന്നിവയുടെ വില്പനയിൽ കമ്പനിക്ക് മേൽക്കൈ ഉണ്ടെങ്കിലും, വളർച്ചയോടെയുള്ള നേട്ടം കുറഞ്ഞു.

ഈ കുറവ് തേൻ, ഹെയർ കെയർ എന്നീ വിഭാഗങ്ങളിൽ കൂടുതൽ വ്യക്തമായിരുന്നു എന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പതഞ്ജലിയുടെ വളർച്ച കണ്ട് മാർക്കറ്റ് ഷെയർ തിരിച്ച് പിടിക്കാൻ പ്രകൃതിദത്ത ഉൽപന്നങ്ങളുടെ ഉല്പാദനത്തിൽ കൂടുതൽ നിക്ഷേപം നടത്തിയ കോൾഗേറ്റ്, എച്ച്.യു.എൽ, ഡാബർ തുടങ്ങിയ കമ്പനികളുടെ ശ്രമങ്ങൾ ഫലം കാണുന്നുണ്ട് എന്ന് വേണം കരുതാൻ.

പരസ്യ വിഹിതത്തിൽ പതഞ്ജലി കുറവ് വരുത്തിയതും വില്പന കുറഞ്ഞതിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രാൻഡ് നവീകരണം നടത്താതിരുന്നതും മെച്ചപ്പെട്ട വിതരണ ശൃംഖലകൾ സ്ഥാപിക്കാൻ കഴിയാതിരുന്നതും വളർച്ചയ്ക്ക് തടയിട്ടു എന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it