Begin typing your search above and press return to search.
ജീന്‍സില്‍ കോട്ടന്‍ മിശ്രിതം 25 ശതമാനം വരെ കുറയ്ക്കുന്നു
പരുത്തിയുടെ വില വര്‍ധനവ് നേരിടാന്‍ വസ്ത്ര നിര്‍മാതാക്കള്‍ വിസ്‌കോസ്, ലൈക്ര രാസ വസ്തുക്കള്‍ കൂടുതലായി തുണിയില്‍ ചേര്‍ക്കുന്നു
റഷ്യ-യുക്രയ്ന്‍ യുദ്ധം തുടരുന്നതിനാല്‍ പരുത്തിയുടെ ലഭ്യത കുറവ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതും പരുത്തിയുടെ കുത്തനെ യുള്ള വിലക്കയറ്റത്തിന് കാരണമായി. ഇന്ത്യയുടെ പരുത്തി ഉല്‍പ്പാദനം 2021-22 മാര്‍ക്കറ്റിംഗ് സീസണില്‍ 33.51 ദശലക്ഷം ബേലുകളായി യിരിക്കുമെന്ന് പ്രതീക്ഷ (1 bale = 170 kg).
കഴിഞ്ഞ വര്‍ഷം 35.3 ദശലക്ഷം ബേലുകളായി യിരുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ പരുത്തി ഉല്‍പ്പാദക രാജ്യം.കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ പരുത്തിയുടെ വില 356 കിലോഗ്രാമിന് 35000 രൂപയില്‍ നിന്ന് 75,000 രൂപ യായി വര്‍ധിച്ചു
പ്രമുഖ ജീന്‍സ് നിര്‍മാതാക്കള്‍ ഈ പ്രതിസന്ധി നേരിടാനായി വസ്ത്രത്തില്‍ പരുത്തിയുടെ അളവ് 25 ശതമാനം വരെ കുറക്കാന്‍ ശ്രമിക്കുകയാണ്. ലൈക്ര, വിസ്‌കോസ് തുടങ്ങിയ സിന്തറ്റിക് വസ്തുക്കള്‍ പരുത്തിയോടൊപ്പം മിശ്രിതമാക്കി നിര്‍മിക്കാനാണ് ശ്രമം.
ജീന്‍സിന്റെ ഉല്‍പ്പാദന ചെലവിന്റെ 70 % വരെ ചെലവ് പരുത്തിക്ക് വേണ്ടിയാണ്. വര്‍ധിച്ച പരുത്തിയുടെ വില വസ്ത്ര നിര്‍മാതാക്കള്‍ക്ക് ഉപഭോക്താവില്‍ നിന്ന് പൂര്‍ണമായും ഈടാക്കാന്‍ സാധിക്കുന്നില്ല
പരുത്തിയുടെ വില വര്‍ധനവ് നേരിടാന്‍ പരുത്തിയുടെ ഇറക്കുമതി തീരുവ സെപ്റ്റംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ ഒഴുവാക്കിയിട്ടുണ്ട്. പരുത്തിയുടെ മൊത്തം ഇറക്കുമതി തീരുവ 11 ശതമാനമാണ്. പ്രധാന പെട്ട ടെക്‌സ് ടൈല്‍ മില്ലുകളില്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്, പ്രവര്‍ത്തി ദിനങ്ങളും കുറച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയും, വൈദ്യുതി ലഭ്യത കുറഞ്ഞതും അവിടത്തെ വസ്ത്ര കയറ്റുമതി സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. അതിന്റെ നേട്ടം തിരുപ്പൂര്‍ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് ലഭിച്ചെങ്കിലും പരുത്തിയുടെ വില ഉയര്‍ന്നതിനാല്‍ ലഭിച്ച ഓര്‍ഡറുകള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
2021 -22 സെപ്റ്റംബറില്‍ അവസാനിക്കുന്ന മാര്‍ക്കറ്റിംഗ് സീസണില്‍ 2.5 ദശലക്ഷം പരുത്തി ബേലുകള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. പ്രധാനമായും ആസ്ട്രേലിയ, അമേരിക്ക, ബ്രസില്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
Next Story
Videos