എസ്.ബി.ഐയുടെ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി; ബാങ്ക്‌ നിക്ഷേപകർക്ക് ആശ്വാസം

0.25 ശതമാനം മുതല്‍ 0.75 ശതമാനം വരെയാണ് വര്‍ധന
എസ്.ബി.ഐയുടെ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി; ബാങ്ക്‌ നിക്ഷേപകർക്ക് ആശ്വാസം
Published on

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.75 ശതമാനം വരെ കൂട്ടി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് മാറ്റം.

46 ദിവസം, 179 ദിവസം, 180 ദിവസം, 210 ദിവസം, 211 മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ എന്നീ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ഉയര്‍ന്ന പലിശ ലഭിക്കും. മേയ് 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായി. ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ  നിരക്കുകളില്‍ എസ്.ബി.ഐ മാറ്റം വരുത്തിയിട്ടില്ല.

പുതുക്കിയതിങ്ങനെ

എസ്.ബി.ഐയുടെ 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനമാണ് പുതിക്കിയ പലിശ. 0.75 ശതമാനം വര്‍ധന. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും.

അതേപോലെ 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ളവയുടെ പലിശ നിരക്ക്  0.25 ശതമാനം വര്‍ധിച്ച് 6 ശതമാനമായി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 6.50 ശതമാനം.

180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയും 0.25 ശതമാനം വര്‍ധിച്ച് 6.25 ശതമാനമായി. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ ലഭിക്കും.

റിപ്പോ നിരക്കുകള്‍ മാറാത്തത് ഗുണം

റിസര്‍വ് ബാങ്ക് കഴിഞ്ഞ പണനയത്തിലും റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിറുത്തിയതാണ് പലിശ നിരക്ക് ഉയരാനിടയാക്കിയത്. കഴിഞ്ഞ ഏഴു തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല.

റിപ്പോ നിരക്കുകള്‍ ഉയരുമ്പോള്‍ സ്വാഭാവികമായും ബാങ്ക് പലിശ നിരക്കുകളും ഉയരുകയും അതേപോലെ റിപ്പോ നിരക്ക് കുറയുമ്പോള്‍ പലിശ നിരക്കുകള്‍ കുറയുകയുമാണ്.

അതേസമയം എസ്.ബി.ഐയുടെ 400 ദിവസ കാലാവധിയുള്ള അമൃത് കലശ് പദ്ധതിക്ക് 7.10 ശതമാനമാണ് പലിശ. സെപ്റ്റംബര്‍ 30 വരെ കാലാവധിയുള്ള ഈ നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

noel tata newly appointed tata trust chairman
ടാറ്റ പറയുന്നത് മറ്റൊന്ന്! കേരളത്തില്‍ ₹10,000 കോടിയുടെ കപ്പല്‍നിര്‍മാണ പദ്ധതി ഇല്ല, മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വഴിത്തിരിവ്
upi
'ക്യാപ്ച' വേണ്ടാ; പുതിയ വെബ്‌സൈറ്റുമായി ഐആർസിടിസി; ഇനി ടിക്കറ്റ് ബുക്കിംഗ് സൂപ്പർഫാസ്റ്റ്, മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ!
logo
DhanamOnline
dhanamonline.com