Begin typing your search above and press return to search.
എയര്‍ ഇന്ത്യ സിഇഒ നിയമനത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച്
ടാറ്റ ഗ്രൂപ്പ് (Tata Group) ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ (Air India) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തുര്‍ക്കി സ്വദേശി ഇല്‍കര്‍ ഐസിയെ നിയമിച്ച നടപടിക്കെതിരെ സംഘപരിവാര്‍ അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. അദ്ദേഹത്തെ എയര്‍ ഇന്ത്യ തലവനായി നിയമിച്ച നടപടി വിലക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ മോശപ്പെട്ട ബന്ധവും ഇല്‍കര്‍ ഐസിയുടെ മുന്‍കാല ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കാശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതടക്കമുള്ള വിഷയങ്ങളില്‍ തുര്‍ക്കി ഇന്ത്യയ്ക്ക് എതിരെ നിലപാട് എടുത്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലല്ല.
തുര്‍ക്കി പ്രസിന്റ് എര്‍ദോഗാന്‍ ഇസ്താംബുള്‍ മേയര്‍ ആയിരിക്കേ 1994 ല്‍ ഇല്‍കര്‍ ഐസി അദ്ദേഹത്തിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ (Turkish Airlines) ചെയര്‍മാനായിരുന്നു ഇല്‍കര്‍ ഐസി.
Next Story
Videos