'ടാറ്റ' സൈനിക വിമാന നിർമ്മാണ രംഗത്തും!

സൈനിക വിമാന നിർമാണത്തിലൂടെ ഇതുവരെയുള്ള വിദേശ കമ്പനികളുടെ കുത്തകയാണ് ടാറ്റ അവസാനിപ്പിച്ചത് 56 വിമാനങ്ങൾ ആണ് നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച അംഗീകാരം ടാറ്റക്ക്‌ നൽകിയത്. 56 C295 എന്ന പേരിലായിരിക്കും സൈനിക വിമാനങ്ങൾ ടാറ്റ എയർ ബസ് കൂട്ട് കെട്ട് ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിക്കുന്നത്.

3ബില്യൺ ഡോളർ അഥവാ 21000 കോടി രൂപയാണ് ഇത് സംബന്ധിച്ചു ടാറ്റയു മായുള്ള കരാർ. പദ്ധതിക്ക്‌ കേന്ദ്ര സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
രണ്ടുവർഷത്തിനുള്ളിൽ16സൈനിക വിമാനങ്ങളും അടുത്ത 10വർഷത്തിനുള്ളിൽ 40സൈനിക വിമാനങ്ങളുമാണ് നിർമ്മിക്കേണ്ടത്.
സൈനീക വിമാനങ്ങൾ ബഹിരാകാശ ആവാസ വ്യവസ്ഥയ്ക്ക് ഊർജ്ജം നൽകുന്ന വിമാനങ്ങൾ ആയിരിക്കും.
ഇന്ത്യയിലുള്ള ചെറുകിട സംരംഭങ്ങളെ വിമാന നിർമ്മാണവുമായി ബന്ധപ്പെടുത്തും.. പദ്ധതി യിലൂടെ 6600 പേർക്ക് പുതിയതായി ജോലി ലഭിക്കും.2015 മെയ് ൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള ഡിഫെൻസ് അക്യൂസിഷൻസ് കൗൺസിലാണ് ആദ്യം ടാറ്റാക്ക്‌ ഇത് സം ബന്ധിച്ചിട്ടുള്ള ആദ്യ അംഗീകാരം നൽകുന്നത്.


Related Articles
Next Story
Videos
Share it