Begin typing your search above and press return to search.
ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റനഷ്ടം 4,441 കോടിയായി ഉയര്‍ന്നു
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ അറ്റ നഷ്ടത്തില്‍( Net loss) വര്‍ധന. 4,451 കോടി രൂപയുടെ നഷ്ടമാണ് ടാറ്റാ മോട്ടോര്‍സിന് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 314 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.
അതേ സമയം ടാറ്റാ മോട്ടോര്‍സിന്റെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം 53,530 കോടിയായിരുന്ന വരുമാനം ഈ പാദത്തില്‍ 31,378 കോടിയിലെത്തി. കമ്പനിയുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍( operating profit margins) 8.4 ശതമാനമായി ചുരുങ്ങി.
പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടെങ്കിലും വിതരണ ശൃംഖലയിലെ തടസങ്ങളും സാധനങ്ങളുടെ വില ഉയര്‍ന്നതും പ്രതികൂലമായെന്ന് ടാറ്റാ മോട്ടോര്‍സ് അറിയിച്ചു. ഇന്‍പുട്ട് കോസ്റ്റ് ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ഈ വര്‍ഷം മൂന്നിലേറെ തവണ ടാറ്റ വാഹനങ്ങളുടെ വില ഉയര്‍ത്തിയിരുന്നു.
ടാറ്റാ മോട്ടോര്‍സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറും നഷ്ടം( pre-tax loss) രേഖപ്പെടുത്തി. 3.9 ബില്യണ്‍ പൗണ്ട് വരുമാനം നേടിയ കമ്പനിയുടെ നഷ്ടം 302 മില്യണ്‍ പൗണ്ടാണ്.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ മികച്ച പ്രകടനമാണ് ടാറ്റ മോട്ടോര്‍സിന്റെ ഓഹരികള്‍ നടത്തിയത്. 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഒരു മാസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് ടാറ്റ മോട്ടോര്‍സിന്റെ ഓഹരികളുടെ വില 264 ശതമാനം ആണ് വര്‍ധിച്ചത്.

Next Story
Videos