Begin typing your search above and press return to search.
വാഹന വായ്പയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി കൈകോർത്ത് ടാറ്റ മോട്ടോഴ്‌സ്
വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഫിനാന്‍സ് ലഭ്യമാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ടാറ്റാ മോട്ടോഴ്‌സ്. പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുമായി കൈകോര്‍ത്തതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
'ഈ പങ്കാളിത്തത്തിലൂടെ അനുബന്ധ സാമ്പത്തിക വ്യവസ്ഥകളായ ഇന്ധന ധനസഹായം, പ്രവര്‍ത്തന മൂലധന ധനസഹായം, മൊത്തം ധനസഹായം, സേവന ചെലവ് ധനസഹായം എന്നിവ ലഭ്യമാകും. കുറഞ്ഞ നടപടിക്രമങ്ങളിലൂടെ എല്ലാ പങ്കാളിത്ത ഫിനാന്‍സുകാരില്‍നിന്നും ആകര്‍ഷകമായ സാമ്പത്തിക പദ്ധതികള്‍ നേടുന്നതിന് ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കും' ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് മറ്റ് സ്വകാര്യ ബാങ്കുകള്‍. എന്‍ബിഎഫ്സികളായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ് എന്നിവയുമായും ടാറ്റാ മോട്ടോഴ്‌സ് കൈകോര്‍ത്തിട്ടുണ്ട്.
'ഞങ്ങളുടെ പങ്കാളിത്തം തീര്‍ച്ചയായും മൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഉപഭോക്താക്കളുടെ എക്കാലത്തെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഞങ്ങളുടെ പൊതുവായ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ എണ്ണത്തിലും ഉല്‍പ്പന്നത്തിന്റെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ഭാവിയിലും ഇത് ഞങ്ങളുടെ ഉപഭോക്താക്കളെ കാര്യക്ഷമവും ആനന്ദകരവുമായ രീതിയില്‍ സേവിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, വാണിജ്യ വാഹന ബിസിനസ് യൂണിറ്റ്) രാജേഷ് കൗള്‍ പറഞ്ഞു.
ഇത്തരം പദ്ധതികളിലൂടെ വാഹനങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലിനും ധനസഹായത്തിനുമായി രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള സാമ്പത്തിക പദ്ധതികളിലേക്ക് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഈ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.
Next Story
Videos