എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്

കാത്തിരിപ്പിന് അന്ത്യം. ദേശീയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്. എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് സമര്‍പ്പിച്ച പ്രോപ്പസല്‍ മന്ത്രിതല സംഘം സ്വീകരിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംഭവിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ വന്നേക്കും.

എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിരുന്നത് ടാറ്റ സണ്‍സാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിസംബറോടെ എയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ത്തിയാകുമെന്ന് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എയര്‍ ഇന്ത്യയെ സ്വന്തമാക്കിയതു സംബന്ധിച്ച ടാറ്റ സണ്‍സിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ദേശീയ എയര്‍ലൈന്‍ ചരിത്രത്തില്‍ ടാറ്റയ്ക്ക് അതിനിര്‍ണായകമായ ചരിത്രമാണുള്ളത്. 1932ല്‍ ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിന് തന്നെ തുടക്കമിട്ടുകൊണ്ട് ജെആര്‍ഡി ടാറ്റ എയര്‍ലൈന്‍ കമ്പനി സ്ഥാപിക്കുകയും ആദ്യത്തെ ഫ്‌ളൈറ്റ് പറത്തുകയും ചെയ്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it