ക്യൂ ബ്രാന്റ് ഉത്പന്നങ്ങള്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിലേക്ക് ലയിപ്പിക്കും

ടാറ്റാ ക്യു ബ്രാന്റിന് കീഴിലുള്ള റെഡി-ടു-ഈറ്റ് ഉത്പന്നങ്ങള്‍ ലിസ്റ്റഡ് കമ്പനിയായ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ടിലേക്ക് മാറ്റുന്നു.

ചൂടാക്കിയ ശേഷം കഴിക്കാവുന്ന ന്യൂഡില്‍സ്, പാസ്ത, ബട്ടര്‍ ചിക്കന്‍, ബിരിയാണി തുടങ്ങിയവയാണ് ടാറ്റാ ക്യൂ വില്‍ക്കുന്നത്. ഈ ഉത്പന്നങ്ങളാണ് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ടസിന് കീഴിലേക്ക് മാറ്റുന്നത്. ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ കോര്‍പ്പറേറ്റ് ഘടന പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നേരത്തെ ടാറ്റാ കെമിക്കല്‍സിന് കീഴിലായിരുന്ന ടാറ്റ ഉപ്പ്, ടാറ്റാന്‍ സംപാന്‍ ഉത്പന്നങ്ങളും ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ടിന് കീഴിലാക്കിയിരുന്നു.
വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഒരേ വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ ഒരു കമ്പനിയുടെ കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.
ടാറ്റയുടെ കീഴിലുള്ള ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയാണ് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. ടിസിഎസ്, ടൈറ്റന്‍, ടാറ്റാ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍സ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍. ടാറ്റ ടീ, എയ്റ്റ് ഒ ക്ലോക്ക്, ഹിമാലയന്‍ മിനറല്‍ വാട്ടര്‍, സ്റ്റാര്‍ബക്ക്‌സ്, ടെറ്റ്‌ലി, ടാറ്റാ ഗ്ലൂക്കോ പ്ലസ്, ടാറ്റാ കോപ്പര്‍ വാട്ടര്‍, ടാറ്റാ ചാ തുടങ്ങിയവ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ടസിന് കീഴിലുള്ള ബ്രാന്റുകളാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it