Begin typing your search above and press return to search.
'സൂപ്പര്‍ ക്ലബി'ല്‍ ടെക് മഹീന്ദ്രയും, മിന്നി തിളങ്ങി 33 കമ്പനികള്‍!
ഇന്ത്യന്‍ ഓഹരി വിപണികളിലെ സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള കമ്പനികളുടെ എണ്ണവും ആനുപാതികമായി വര്‍ധിച്ചു.
ജനുവരി 8 2021ല്‍ ബജാജ് ഓട്ടോയും ടെക് മഹീന്ദ്രയും കൂടി ഒരു ലക്ഷം കോടി രൂപയുടെ ക്ലബ്ബില്‍ കയറിയപ്പോള്‍ സൂപ്പര്‍ ക്ലബ്ബിലുള്ള കമ്പനികളുടെ എണ്ണം 20ല്‍ നിന്ന് 33 ആയി വര്‍ധിച്ചുവെന്നു ഫിനാഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് പറയുന്നു.
ഈ 33 കമ്പനികള്‍ നിഫ്റ്റി 500 മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ പകുതിയില്‍ കൂടുതലോ അല്ലെങ്കില്‍ 55 ശതമാനമോ പ്രതിനിധീകരിക്കുന്നവരാണ്.
ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള അഞ്ചാമത്തെ ഐടി സ്ഥാപനമായി ടെക് മഹീന്ദ്ര വെള്ളിയാഴ്ച മാറി.
മികച്ച അഞ്ച് ഐടി സ്ഥാപനങ്ങളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയുടെ വിപണി മൂല്യം വെള്ളിയാഴ്ചത്തെ വില വെച്ചു കണക്കുകൂട്ടുമ്പോള്‍ 23.5 ലക്ഷം കോടി രൂപയാണ്. ധനകാര്യ മേഖലയിലെ കമ്പനികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഈ ക്ലബ്ബില്‍ പ്രതിനിധ്യമുള്ളതു ഐടി മേഖലക്കാണ്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഐടി സ്ഥാപനങ്ങള്‍ ശക്തമായ സാമ്പത്തിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിശകലന വിദഗ്ധരുടെ പ്രതീക്ഷ.
കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ അഭിപ്രായപ്രകാരം ഐടി മേഖല 2022 സാമ്പത്തിക വര്‍ഷം രണ്ടക്ക വളര്‍ച്ച നേടുകയും തിരഞ്ഞെടുത്ത വലിയ കമ്പനികള്‍ 12- 13% വരെ നേട്ടമുണ്ടാക്കുകയും ചെയ്യും.
ബ്രോക്കറേജ് കമ്പനി കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്ന സ്‌റ്റോക്കുകളായി തിരഞ്ഞെടുത്തത് ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയാണ്. കൂടാതെ എച്ച്‌സിഎല്‍ ടെക്, വിപ്രോ എന്നിവയും നേട്ടമുണ്ടാക്കാനുള്ള സാധ്യത കല്പിക്കപെടുന്ന കമ്പനികളാണ്.
നിഫ്റ്റി 50 ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 67 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഇത് 2010 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വേഗമേറിയ റാലിയാണ്.
ബ്ലൂംബെര്‍ഗ് കണക്ക് പ്രകാരം വിദേശ പോര്‍ട്ട്‌ഫോളിയൊ നിക്ഷേപകര്‍ ഇതുവരെ 30.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 15.9 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയത്.
നിഫ്റ്റി 500 കമ്പനികളുടെ വിപണി മൂലധനം ഈ സാമ്പത്തികവര്‍ഷം 70.9 ശതമാനം ഉയര്‍ന്നു 185.1 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണി മൂലധനം ആറിരട്ടി ഉയര്‍ന്നു 1.59 ലക്ഷം കോടി രൂപയായപ്പോള്‍ ബജാജ് ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, അദാനി പോര്‍ട്‌സ് & സെസ്, ഇന്‍ഫോസിസ് എന്നി കമ്പനികളുടെയും വിപണി മൂലധനം ഈ സാമ്പത്തിക വര്‍ഷം ഇരട്ടിയായി മാറി.
ദ്രവ്യതയുടെ ആധിക്യം, പുതിയ നിക്ഷേപകരുടെ ഗണ്യമായ വര്‍ദ്ധന, സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഓഹരികളിലെ ഉയര്‍ച്ചക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിഫ്റ്റി മിഡ്കാപ്പ് 100, സ്മാള്‍കാപ്പ് 100 സൂചികകളാണ് 2010നു മുതല്‍ ഈ സാമ്പത്തിക വര്‍ഷം വരെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി മിഡ്കാപ്പ് 100 87.7 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി സ്മാള്‍കാപ്പ് 100 നല്‍കിയത് 105.8 ശതമാനത്തിന്റെ വളര്‍ച്ചയാണ്. എന്നാല്‍ ഇതേ കാലയളവില്‍ ബെഞ്ച്മാര്‍ക്ക് നിഫ്റ്റി കൈവരിച്ചത് 64.4 ശതമാനം നേട്ടമായിരുന്നു.
മറ്റു നിക്ഷേപകങ്ങളില്‍ ഉള്ള കുറഞ്ഞ പലിശ നിരക്ക്, ഓരോ പാദത്തിലെയും സ്ഥിരമായ വരുമാന വര്‍ദ്ധനവ്, സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ എന്നിവയാണ് നിക്ഷേപകര്‍ വീണ്ടും ഓഹരി വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Next Story
Videos