പൗരത്വ പ്രതിഷേധത്തില്‍ ആഘാതമേറ്റ് ടൂറിസം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്ത്യയുടെ
ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചതായി റോയിട്ടേഴ്‌സ് വിലയിരുത്തുന്നു.
കുറഞ്ഞത് ഏഴ് രാജ്യങ്ങളെങ്കിലും യാത്രാ മുന്നറിയിപ്പുകള്‍ നല്‍കിയതോടെ
നിരവധി വിനോദ സഞ്ചാരികളാണ് ഇങ്ങോട്ടുള്ള യാത്ര റദ്ദാക്കുകയോ
മാറ്റിവയ്ക്കുകയോ ചെയ്്തത്.
കഴിഞ്ഞ
രണ്ടാഴ്ചക്കിടെ ആഗ്രയിലെ താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള യാത്ര മാറ്റിവച്ചത്
രണ്ട് ലക്ഷത്തോളം ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികളാണത്രേ. താജ്
മഹലിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെ രേഖകള്‍ പ്രകാരം, ഡിസംബറില്‍
ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 60 ശതമാനം കുറവുണ്ടായി.
താജ്
മഹലിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിയറിയാന്‍ വിനോദസഞ്ചാരികള്‍
വിളിക്കുന്നുണ്ടെന്നും, സുരക്ഷ ഉറപ്പുനല്‍കിയിട്ടും മിക്കവരും യാത്ര
റദ്ദാക്കുകയാണെന്നുമാണ് റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ടൂറിസ്റ്റ്
പോലീസ് സ്റ്റേഷന്റെ മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ ദിനേശ്
കുമാര്‍ പറഞ്ഞത്.
ലോകത്തെ ഏറ്റവും
പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. ഇവിടം
സന്ദര്‍ശിക്കാന്‍ വര്‍ഷം 65 ലക്ഷം പേരെങ്കിലും എത്താറുണ്ട്. ഇതില്‍ നിന്ന്
വര്‍ഷം 14 ദശലക്ഷം ഡോളര്‍ (99.99 കോടി) എന്‍ട്രന്‍സ് ഫീ ഇനത്തില്‍
ഇന്ത്യക്ക് വരുമാനം ലഭിക്കാറുമുണ്ട്. വിദേശത്ത് നിന്നെത്തുന്ന സഞ്ചാരികളുടെ
എന്‍ട്രന്‍സ് ഫീ 1100 രൂപയാണ്.
ഇന്ത്യയുടെ
സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് താഴ്ന്നപ്പോള്‍ ടൂറിസം രംഗത്തിന്
ഇടിവ് പറ്റിയിരുന്നു. ഇതിന് മുകളിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍
തിരിച്ചടിയായത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ്
സേവനങ്ങള്‍ റദ്ദാക്കിയത് ആഗ്രയില്‍ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടുണ്ടെന്ന്
ആഗ്ര ടൂറിസം ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സന്ദീപ് അറോറ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline