തിരുവനന്തപുരം വിമാനത്താവളം: ഹര്‍ജി കേരള ഹൈക്കോടതി പരിഗണിക്കണം: സുപ്രീം കോടതി
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കുന്നതല്ല എന്ന വിധിയാണ് റദ്ദാക്കിയത്.
വിമാനത്താവളം അദാനി ഗ്രൂപ്പിന്
കൈമാറുന്നതിനെതിരായ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു . ഇത് ചോദ്യം
ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.
ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനെ കേന്ദ്ര സര്‍ക്കാരും എയര്‍ പോര്‍ട്ട്
അതോറിറ്റിയും എതിര്‍ത്തില്ല. കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ
സമീപിക്കണം എന്ന് പറഞ്ഞാണ് കഴിഞ്ഞ ഡിസംബറില്‍ ഹര്‍ജി ഹൈക്കോടതി തള്ളിയത്.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാരാണ്. അതിനാല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാല്‍, ഹൈക്കോടതി തന്നെ വാദം കേള്‍ക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്ന് വച്ചാല്‍ മാത്രമേ വിമാനത്താവളം മറ്റുള്ളവര്‍ക്ക് കരാര്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുതാത്പര്യം പരിഗണിച്ചില്ലെന്നും ടെന്‍ഡര്‍ നടപടികളിലും ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline