അമേരിക്കൻ വിപണിയിൽ ട്രക്ക് ബസ് റേഡിയൽ ടയർ പുറത്തിറക്കുന്നു: ഈ ഓഹരിയിൽ മുന്നേറ്റ സാധ്യത

ആർ.പി.ജി ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ടയർ കമ്പനിയായ സിയെറ്റ് (Ceat Ltd ) ഉത്പാദന ശേഷി വികസിപ്പിക്കുകയും അമേരിക്കൻ വിപണിയിൽ ട്രക്ക് ബസ് റേഡിയൽ ടയർ പുറത്തിറക്കുകയുമാണ്. 2023 ജൂൺ 19 ന് ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ നൽകിയിരുന്നു. (Stock Recommendation by Prabhudas Lilladher). അന്നത്തെ ലക്ഷ്യ വിലയായ 2,260 മറികടന്ന് 2024 ജനവരി 20ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന വിലയായ 2,997.25 രൂപയിൽ ഓഹരി എത്തി. തുടർന്ന് വിലയിടിവ് ഉണ്ടായി.

1. 2024-25ൽ ചെന്നൈ ഉത്പാദന കേന്ദ്രത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനായി 750 കോടി രൂപ മൂലധന തുക കണ്ടെത്തുകയാണ്. ട്രക്ക് ബസ് റേഡിയൽ ടയറുകളുടെ ഉത്പാദന ശേഷി പ്രതിമാസം 45,000 ടണ്ണായി വർധിപ്പിക്കും. പാസഞ്ചർ കാർ ടയറുകളുടെ ഉത്പാദന ശേഷി 20,000ത്തിൽ നിന്ന് 28,000മായി വർധിപ്പിക്കും.

2. 2024-25 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ട്രക്ക് ബസ് റേഡിയൽ ടയറുകൾ അമേരിക്കൻ വിപണിയിൽ പുറത്തിറക്കും. ഈ സാമ്പത്തിക വർഷത്തിൽ ഉയർന്ന ഒറ്റ അക്ക വളർച്ച നേടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റീപ്ലേസ്‌മെന്റ്, കയറ്റുമതി വിപണിയിലാണ് കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നത്.

3. 2020-21 മുതൽ 2023-24 വരെയുള്ള കാലയളവിൽ വരുമാനത്തിൽ 16.2 ശതമാനം സംയുക്‌ത വാർഷിക വളർച്ച കൈവരിക്കാൻ സാധിച്ചു.

4. റബർ വിലയിൽ ഉണ്ടായ വർധനയ്ക്ക് അനുസരിച്ച് ടയർ വിലയും സ്വാഭാവികമായി വർധിപ്പിക്കും. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ വരുമാനത്തിൽ 11 ശതമാനം, നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭത്തിൽ (EBITDA) 2 ശതമാനം, അറ്റാദായത്തിൽ 7 ശതമാനം എന്നിങ്ങനെ വാർഷിക സംയുക്‌ത വാർഷിക വളർച്ച നേടാൻ സാധിക്കുമെന്ന് കരുതുന്നു. 5. കാർഷിക, ബസ് റേഡിയൽ, പാസഞ്ചർ കാർ ടയറുകളുടെ കയറ്റുമതിയിൽ വർധന പ്രതീക്ഷിക്കുന്നു. ചെങ്കടൽ പ്രതിസന്ധി മൂലം യൂറോപ്പിലേക്കുള്ള കടത്തു കൂലി 300 ശതമാനം വർധിച്ചിട്ടുണ്ട്.

6. വൈദ്യുത വാഹനങ്ങളിൽ ഇരുചക്ര ടയറുകളുടെ വിപണിയുടെ 27 ശതമാനവും പാസഞ്ചർ കാറുകളുടെ 20 ശതമാനവും വിപണി വിഹിതം നേടാൻ സാധിച്ചിട്ടുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 2,930 രൂപ

നിലവിൽ വില- 2,524 രൂപ.

Stock Recommendation by Motilal Oswal Financial services

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it