Begin typing your search above and press return to search.
യൂബര്‍ ഈറ്റ്‌സിന്റെ ആദ്യ ബ്രാന്‍ഡ് അംബാസഡര്‍ ആരാണെന്നറിയണ്ടേ?
പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ താരം ആലിയ ഭട്ടിനെ നിയമിച്ചു. കമ്പനി ആദ്യമായാണ് ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. മറ്റൊരു രാജ്യത്തും യൂബര്‍ ഈറ്റ്‌സിന് ബ്രാൻഡ് അംബാസഡർ ഇല്ല.
യൂബര്‍ ഈറ്റ്സ് ഇന്ത്യയിലെ 37 നഗരങ്ങളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടികൊണ്ടിരിക്കുകയാണ്. ആലിയ ഭട്ട് ഇന്ത്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട യൂത്ത് ഐക്കണാണ്. അതുകൊണ്ടുതന്നെ അവരെ കൂടെ കൂട്ടാനായതില്‍ സന്തോഷമുണ്ടെന്ന് യൂബര്‍ ഈറ്റ്സ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവി ഭവിക് രാഥോഡ് പറഞ്ഞു.
തിരക്കിട്ട ജോലിക്കിടയില്‍ തനിക്ക് ഇഷ്ട ഭക്ഷണം എപ്പോള്‍ വേണമെങ്കിലും എത്തിച്ചു തരുന്ന യൂബര്‍ ഈറ്റ്‌സുമായി സഹകരിക്കാനായതില്‍ ആഹ്‌ളാദമുണ്ടെന്നും ആലിയ പറഞ്ഞു.
Next Story
Videos