ഇന്ത്യയില്‍ പുതിയ നീക്കവുമായി വിവോ; സ്റ്റോറുകളുടെ എണ്ണം ഉയര്‍ത്തും

രാജ്യത്ത് ബിസിനസ് വിപുലീകരിക്കാന്‍ നീക്കങ്ങളുമായി വിവോ ഇന്ത്യ. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ എക്സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം 650 ആയി ഉയര്‍ത്താനാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. നിലവില്‍ കമ്പനിക്ക് രാജ്യത്ത് 600 ലധികം എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളും 20 ലധികം എക്‌സ്പീരിയന്‍സ് സെന്ററുകളുമുണ്ട്.

'മെയ്ന്‍ലൈന്‍ റീട്ടെയില്‍ ചാനല്‍ എല്ലായ്പ്പോഴും ഞങ്ങളുടെ ഗോ-ടു-മാര്‍ക്കറ്റ് സ്ട്രാറ്റജിയുടെ ഒരു പ്രധാന ഭാഗമാണ്. ഞങ്ങള്‍ ഈ രംഗത്ത് നിക്ഷേപം തുടരും. ഈ വര്‍ഷാവസാനത്തോടെ, വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം 650 ആയി എത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു' വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രാറ്റജി ഹെഡ് യോഗേന്ദ്ര ശ്രീരാമുല പ്രസ്താവനയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവോയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ഗുഡ്ഗാവില്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഉദ്ഘാടനം ചെയ്തതായും കമ്പനി അറിയിച്ചു. ഉല്‍പ്പന്ന അനുഭവവും വില്‍പ്പനയും സേവന കേന്ദ്രവും സംയോജിപ്പിക്കുന്ന ഡല്‍ഹി-എന്‍സിആറിലെ ആദ്യത്തെ വിവോയുടെ മുന്‍നിര സ്റ്റോറാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it