വോഡഫോണിന്റെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍; 997 രൂപ
വോഡഫോണ്‍ പുതിയ ദീര്‍ഘകാല പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രം നിലവില്‍ ലഭ്യമായ ഈ പദ്ധതി 997 രൂപയ്ക്ക് 180 ദിവസത്തെ സാധുത വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ , പരിധിയില്ലാത്ത വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നീ വാഗ്ദാനങ്ങളുമുണ്ട്.
2019 ല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതുമുതല്‍ കമ്പനി നിരന്തരം പുതിയ പ്ലാനുകളുമായി വരുന്നുണ്ട്.99 രൂപയ്ക്കും 555 രൂപയ്ക്കും രണ്ട് ബജറ്റ് പ്ലാനുകള്‍ അവതരിപ്പിച്ച ശേഷമാണിപ്പോള്‍ 997 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിട്ടുള്ളത്.
എല്ലാ മാസവുമുള്ള റീചാര്‍ജ് പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഒരു മികച്ച പരിഹാരമാകുമെന്ന്കമ്പനി പറയുന്നു. ഇത് തിരഞ്ഞെടുക്കുന്നതിലൂടെ, വര്‍ഷത്തില്‍ രണ്ടു തവണ മാത്രം നമ്പര്‍ റീചാര്‍ജ് ചെയ്താല്‍ മതിയാവും. സമാനമായ ഇന്റര്‍നെറ്റും കോള്‍ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന 599 രൂപയുടെ 84 ദിവസത്തേക്കുള്ള പ്ലാനുമുണ്ട്.
കൂടുതല്‍ സമയം ഇന്റര്‍നെറ്റ് സര്‍ഫിംഗ് ചെയ്യുന്നവര്‍ക്ക് 997 പ്ലാന്‍ നല്ലതാണെങ്കിലും ഒരു വര്‍ഷം 1994 രൂപ ചെലവഴിക്കാന്‍ മടിയുള്ളവര്‍ക്ക് 1499 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനുണ്ട്. ഇത് 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്, 24 ജിബി 4 ജി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും വാഗ്ദാനം ചെയ്യുന്നു. 3600 എസ്എംഎസും വോഡഫോണ്‍ പ്ലേയിലേക്കും സീ 5 സബ്സ്‌ക്രിപ്ഷനിലേക്കും കോംപ്ലിമെന്ററി ആക്സസും പ്ലാനിന്റെ ഭാഗമാണ്.
2399 രൂപ വിലവരുന്ന മറ്റൊരു ദീര്‍ഘകാല റീചാര്‍ജ് പ്ലാനും വോഡഫോണിനുണ്ട്. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം, ഡാറ്റയെ അധികം ആശ്രയിക്കുന്നില്ലെങ്കില്‍ 1499 രൂപയുടെ പദ്ധതി മികച്ചതും താരതമ്യേന വിലകുറഞ്ഞതുമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline