കണ്ണന്‍ദേവന്‍ തേയിലയുടെ പുതിയ പരസ്യത്തിന്റെ പ്രത്യേകത എന്താണ്?

കണ്ണന്‍ ദേവന്റെ പുതിയ ടിവി അഡ്വര്‍ട്ടൈസിമെന്റ് ആണ് ഇന്ന് ചര്‍ച്ചാവിഷയം. എന്താണ് ഇതിലിത്ര പ്രത്യേകത? കണ്ണന്‍ ദേവന്റെ പുതിയ ടെലിവിഷന്‍ പരസ്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്തമായ മലയാളം ഭാഷാശൈലികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. ഒരേ വാക്കുകള്‍ക്ക് മറ്റൊരു ഭാഷാശൈലിയില്‍ വേറെ അര്‍ത്ഥം വരുന്നതും വ്യത്യസ്ത വാക്കുകളാണെങ്കിലും ഒരേ അര്‍ത്ഥം വരുന്നതും ഇങ്ങനൊരു വാക്കുണ്ട് എന്നു തന്നെ അറിയാതിരുന്നതുമായ വാക്കുകളും ഉപയോഗപ്പെടുത്തിയുള്ള ഈ പ്രചാരണം ഓരോ മലയാളിക്കും തന്റെ ഭാഷയെക്കുറിച്ച് അഭിമാനം പകരുന്നതാണ്. ഈ ചിന്തയെ അടിസ്ഥാനമാക്കി കണ്ണന്‍ദേവന്‍ കേരളത്തിന്റെ വൈവിധ്യത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നതാണ് ഈ ക്യാമ്പയിന്‍. കേരളത്തിന്റെ സ്വന്തം കണ്ണന്‍ദേവന്‍ മലനിരകളില്‍നിന്നുള്ള ടാറ്റ ടീ കണ്ണന്‍ദേവന്‍ പോലെ തന്നെ.

കേരളത്തിലെ ഭാഷാശൈലികളില്‍ നിന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഈ പ്രചാരണത്തിലൂടെ രസകരമായി അവതരിപ്പിക്കുകയാണ്. ശരിയായ വാക്കുകള്‍ പറയുമ്പോഴും ആശയക്കുഴപ്പമുണ്ടാകുന്നു. ഈ കഥയ്ക്ക് വിശ്വാസ്യത നല്കുന്നതിന് ഈ ചിത്രത്തിലെ സീനുകളൊക്കെ ചിത്രീകരിച്ചിരിക്കുന്നത് അതാത് പ്രദേശത്തുതന്നെയാണ്. ഗ്രാമ്യഭാഷ സാധാരണയായി ഉപയോഗിക്കുന്ന പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.
ദേശീയ അവാര്‍ഡ് ജേതാവും പ്രമുഖ പരസ്യ-ചലച്ചിത്ര സംവിധായകനുമായ വി.കെ. പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് അതാത് പ്രദേശത്തിന്റെ ഭാഷാശൈലിയിലൂടെ പ്രസിദ്ധരായവരാണെന്നത് സ്വാഭാവികത നല്കുന്നു. നടന്‍ ബിജു മേനോന്‍ ഈ ചിത്രത്തില്‍ ആഖ്യാതാവായി എത്തുന്നത് ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
മുളന്‍ ലിന്റാസ് രൂപപ്പെടുത്തിയ ചിത്രം കണ്ണന്‍ദേവന്‍ ബ്രാന്‍ഡിനെ കേരളത്തില്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തില്‍ രൂപംകൊണ്ട് കേരളത്തെ മറ്റാരേക്കാളും മനസിലാക്കിയ ബ്രാന്‍ഡ് എന്ന നിലയിലാണ് ഈ പരസ്യം രൂപപ്പെടുത്തിയതെന്ന് ഈ പ്രചാരണത്തെക്കുറിച്ച് മുളന്‍ ലിന്റാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗരിമ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
കേരളത്തിന്റെ ഓരോ പ്രദേശങ്ങളിലും ഭാഷാശൈലി വളരെയധികം വ്യത്യസ്തമായതിനാല്‍ ഒരേ വാക്കുതന്നെ മറ്റൊന്നായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട് എന്നത് പുതുമയുള്ള ഒരു ആശയമായിരുന്നു. വ്യത്യസ്തരായ അഭിനേതാക്കളാണ് ഈ മൊണ്ടാഷിന്റെ മറ്റൊരു പ്രത്യേകത. അതാത് പ്രദേശത്തിന്റെ പേരില്‍ എളുപ്പത്തില്‍ തിരിച്ചറിയുന്ന ജനപ്രിയ കലാകാരന്മാരാണ് ഈ പരസ്യത്തെ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നതെന്ന് ഗരിമ ചൂണ്ടിക്കാട്ടി.
കേരളത്തിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍നിന്നാണ് ടാറ്റ ടീ കണ്ണന്‍ ദേവന്‍ ഉടലെടുത്തത് എന്നതിനാല്‍ ഈ സംസ്ഥാനത്തിന്റെ സ്വന്തമായ പാരമ്പര്യം ആസ്വദിക്കുന്നുണ്ടെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് പായ്‌ക്കേജ്ഡ് ബിവറേജസ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു.

ടിവി പരസ്യം കാണുന്നതിനുള്ള ലിങ്കുകള്‍:

Related Articles

Next Story

Videos

Share it