എന്ത് കൊണ്ട് നൈക 'ഹോട്ടായി' തുടരുന്നു, 7 കാരണങ്ങള്‍

കഴിഞ്ഞ മാസം പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ഫാല്‍ഗുനി നയ്യാരുടെ നേതൃത്വത്തില്‍ ഉള്ള എഫ് എസ് എന്‍ ഇ കൊമേഴ്സ് വെഞ്ച്വേഴ്‌സ് 53.5 ശത കോടി രൂപ യാണ് സമാഹരിച്ചത്. ഒരു രൂപ മുഖ വില യുള്ള ഓഹരി 1125 രൂപയ്ക്കാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ലിസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ ഈ ഓഹരിയുടെ വില 2235 ലേക്ക് കുതിച്ചു ഉയര്‍ന്നു.

സൗന്ദര്യ വര്‍ധക വസ്തുകകളും പേര്‍സണല്‍ കെയര്‍ ഉത്പന്നങ്ങളും വില്‍ക്കുന്ന ഇ കോമേഴ്സ് കമ്പനിയാണ് നൈക.
എന്ത് കൊണ്ടാണ് നൈകയെ 'ഹോട്ട് സ്റ്റോക്കായി' ഓഹരി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് ?
1.ഓണ്‍ലൈന്‍ കമ്പനിയായ നൈക 300 ഓഫ്ലൈന്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ തുടങ്ങുന്നു. നിലവില്‍ 40 നഗരങ്ങളില്‍ 84 ഔട്‌ലെറ്റുകള്‍ ഉണ്ട്. നോക്കിയും കണ്ടും വാങ്ങാന്‍ താല്പര്യ ഉള്ള ഉപഭോക്താക്കള്‍ നിരവധി ഉണ്ടെന്ന് ലൈക വിശ്വസിക്കുന്നു. നിലവില്‍ 2476 ബ്രാന്‍ഡുകള്‍ ഓണ്‍ലൈനിലായി വില്‍ക്കുന്നുണ്ട്.
2.അടുത്ത രണ്ടു ദശാബ്ദങ്ങളില്‍ മൂലധന നിക്ഷേപത്തിന്റെ 70 മുതല്‍ 100 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യത.
3.നിലവില്‍ സാമ്പത്തിക വര്‍ഷം 2023 -24 ലേക്ക് പ്രതീക്ഷിക്കുന്ന വില വരുമാന അനുപാതമായ 317 ഇരട്ടിക്കാണ് ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. ഇത് ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് എച്ച് എസ് ബി സി വിലയിരുത്തുന്നു.
4.2012 ല്‍ ആരംഭിച്ച കമ്പനിക്ക് മികച്ചതും പരിചയ സമ്പന്നമായ മാനേജ്മന്റ് ടീമാണ് കരുത്ത്.
5.നൈക യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു പോലുംം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയുന്നുണ്ട്. അതോടൊപ്പം സ്വന്തം സ്വകാര്യ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഇംഗ്ലണ്ടിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നു.
6.കോവിഡ് മഹാമാരി മൂലം സൗന്ദര്യ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യകത കുറഞ്ഞെങ്കിലും വിപണി ഒമിക്രോണ്‍ ഭീതി അകലുന്നതോടെ വിപണിയില്‍ കയറ്റം പ്രതീക്ഷിക്കുന്നു.
7.നമ്മുടെ രാജ്യത്ത് ആദ്യ കാര്‍, ആദ്യ വാച്ച്, ആദ്യ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന അനേകം ചെറുപ്പക്കാരുണ്ട് -അവരിലാണ് ഫാല്‍ഗുനി നയ്യാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്,
നഷ്ട സാധ്യതകള്‍
1. ഇ - കൊമേഴ്‌സ് രംഗത്തെ കടുത്ത മത്സരം, ഉയരാവുന്ന മാര്‍ക്കറ്റിംഗ് ചെലവുകള്‍.
2. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാവുന്ന ഇ-കോമേഴ്സ് പോളിസിയും,അനിശ്ചിതത്വങ്ങളും.
3 . സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പ്രീമിയം വിഭാഗത്തിന്റെ മന്ദഗതിയില്‍ ഉള്ള വളര്‍ച്ചയും നൈകയ്ക്ക് പ്രതികൂലമായേക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it