സാന്റാ റാലി കാത്ത് സ്വര്‍ണം, വെള്ളി വിപണി; ശക്തമായ മുന്നേറ്റം ഉണ്ടാകുമോ?

ക്രിസ്തുമസ് അവധി ദിനങ്ങളോടടുപ്പിച്ച് ഓഹരി വിപണിയില്‍ സുസ്ഥിരമായ വില വര്‍ധനയുണ്ടാകുന്ന പ്രവണതയാണ് സാന്റാ റാലി അല്ലെങ്കില്‍ സാന്റാ ക്‌ളോസ് റാലി എന്ന് അറിയപ്പെടുന്നത്. ഉത്സവ കാല ശുഭാപ്തി വിശ്വാസം, അവധികാല ഷോപ്പിംഗ്, സ്ഥാപന നിക്ഷേപകര്‍ നീണ്ട അവധിക്ക് മുന്‍പായി തങ്ങളുടെ വാര്‍ഷിക അക്കൗണ്ട് ബുക്ക് ക്‌ളോസ് ചെയ്യുന്നത് തുടങ്ങിയവ മൂലമാണ് വിപണിയില്‍ റാലി ഉണ്ടാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്വര്‍ണം, വെള്ളി വിപണികളിലും സാന്റാ റാലി ദൃശ്യമായിരുന്നു,

കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ വിപണിയില്‍ സാന്റാ റാലി ഉണ്ടായതായി പ്രമുഖ അന്താരാഷ്ട്ര ബാങ്കായ സാക്‌സോ ബാങ്ക് (Saxo Bank) കമ്മോഡിറ്റി സ്ട്രാറ്റജി തലവന്‍ ഓള്‍ എസ് ഹാന്‍സന്‍ (Ole S Hansen) ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ക്രിസ്തുമസ് വേളയില്‍ സ്വര്‍ണ വില ശരാശരി 3.98% വര്‍ധിച്ചിട്ടുണ്ട്, വെള്ളി വില 7.25 ശതമാനവും.
ഈ വര്‍ഷം പ്രതീക്ഷിക്കാമോ?
യു.എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ന്നും പലിശ നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ ഡോളര്‍ മൂല്യം കുറയാനും സ്വര്‍ണ വില വര്‍ധിക്കാനും സാധ്യത ഉണ്ടന്ന് മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ കരുതുന്നു. ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യത.
സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് (28.34 ഗ്രാം) 2007.29 ഡോളറിലേക്ക് ഉയരാനുള്ള സാധ്യത ഉണ്ടെന്ന്‌ സാങ്കേതിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഔണ്‍സിന് 1993.60 ഡോളറാണ് വില.

(Investing is subject to market risk. Always do your own research or consult a financial expert before investing)


Related Articles
Next Story
Videos
Share it