കോവിഡ് കാലം കഴിഞ്ഞ് ആഹ്‌ളാദിക്കാം; ഇപ്പോള്‍ ബുക്ക് ചെയ്യുന്ന വണ്ടര്‍ലാ ടിക്കറ്റുകള്‍ക്ക് 50% ഡിസ്‌കൗണ്ട്

പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡെയ്സ് മുന്‍കൂട്ടിയുള്ള പാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനും റിസോര്‍ട്ട് റിസര്‍വേഷനും 50% ഇളവ് പ്രഖ്യാപിച്ചു. ഇപ്പോള്‍ ബുക്ക് ചെയ്ത് പിന്നീട് ഉപയോഗിക്കാവുന്നതാണ് ടിക്കറ്റുകള്‍. 2021 ജൂണ്‍ 6-ന് മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥ നിരക്കില്‍ നിന്നും 50% വരെ ഇത്തരത്തില്‍ ലാഭിക്കാം.

പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഒരാള്‍ക്ക് 699 രൂപയ്ക്ക് (ജിഎസ്ടി ഉള്‍പ്പെടെ) ലഭിക്കും. വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. കൂടാതെ വണ്ടര്‍ലാ ബംഗളൂരു റിസോര്‍ട്ട് ബുക്കിംഗിനും ഓഫറുണ്ട്. 2999 രൂപ (+ജി.എസ്.ടി) യാണ് രണ്ട് പേര്‍ക്കുള്ള സൗജന്യ ബ്രേക്ക്ഫാസ്റ്റ് ഉള്‍പ്പെടെ ഒരു ദിവസത്തെ താമസത്തിനായി ബുക്ക് ചെയ്യാവുന്നത്.
ഇതൊരു ഓപ്പണ്‍ ടിക്കറ്റായതിനാല്‍, ടിക്കറ്റുകള്‍ ഇപ്പോള്‍,മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക്, പാര്‍ക്കുകളും റിസോര്‍ട്ടുകളും തുറക്കുന്ന സമയത്ത് അവരുടെ ഇഷ്ടാനുസരണം സന്ദര്‍ശന തീയതികള്‍ തെരഞ്ഞെടുക്കാം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് നിയന്ത്രണങ്ങളൊന്നും ഇല്ലാതെ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയിലെ ഏതു ദിവസവും പാര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. ഈ ഓഫറിലൂടെ
വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി. എന്നാല്‍ ഓഫര്‍ ലഭിക്കാനായി 2021 ജൂണ്‍ 6-ന് മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281998877 എന്ന നമ്പറില്‍ വിളിക്കാവുന്നതോ വണ്ടര്‍ലാ വെബ്സൈറ്റ് (https://www.wonderla.com) സന്ദര്‍ശിക്കാവുന്നതോ ആണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it