ബമ്പർ ടു ബമ്പർ ഇൻഷ്വറൻസ് നിർബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി വിധി അറിയാം!

സെപ്റ്റംബർ 1 മുതൽ തമിഴ് നാട്ടിൽ വിൽക്കുന്ന പുതിയ മോട്ടോർ വാഹനങ്ങൾക്ക് അഞ്ച് വർഷത്തെ ബമ്പർ-ടു-ബമ്പർ ഇൻഷുറൻസ് പരിരക്ഷയും ഡ്രൈവർ, ഉടമ, യാത്രക്കാർ, മൂന്നാം കക്ഷികൾ എന്നിവയ്ക്കുള്ള പരിരക്ഷയും ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് ഗതാഗത സെക്രട്ടറിയോട് നിർദ്ദേശിച്ചു. സെപ്റ്റംബർ ഒന്നിന് ശേഷം വിൽക്കുന്ന ഏതൊരു പുതിയ വാഹനത്തിനും ബമ്പർ-ടു-ബമ്പർ ഇൻഷുറൻസ് നിർബന്ധമാണെന്ന് ബുധനാഴ്ച ഉത്തരവിൽ ജസ്റ്റിസ് എസ് വൈദ്യനാഥൻ പറഞ്ഞു.

ഒരു വാഹനം വിൽക്കുമ്പോൾ, വാങ്ങുന്നയാളെ പോളിസി നിബന്ധനകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായി അറിയിക്കാത്തത് ഖേദകരമാണെന്ന് ജസ്റ്റിസ് വൈദ്യനാഥൻ പറഞ്ഞു.
ഈ ഓർഡർ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ട്രാൻസ്‌പോർട്ട് സെക്രട്ടറി കൈമാറുകയും അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് അദ്ദേഹം വിധിയിൽ പറഞ്ഞിട്ടുണ്ട്.
ബംമ്പർ ടു ബംമ്പർ ഇൻഷ്വറൻസ് പുതിയതായി വാഹനം വാങ്ങാൻ പോകുന്ന ഒരാൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.ക്ലയിമുകൾ തീർപ്പാക്കുമ്പോൾ സാധാരണ ഇതൊക്കെ ഒഴിവാക്കിയാണ് ഇൻഷ്വറൻസ് തുക ലഭിക്കുന്നത്. ഈ തുക വാഹന ഉടമസ്ഥൻ തന്നെ നൽകേണ്ടി വരുമായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it