ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉള്ള ഉത്സാഹം പലരും ലൈഫ് ഇന്‍ഷുറന്‍സില്‍ കാണിക്കാറില്ല എന്നതായിരുന്നു ഇതുവരെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് അധിക ചെലവായി ആര്‍ക്കും അനുഭവപ്പെടാറില്ല. കാരണം കോവിഡും അപകടമരണങ്ങളും പ്രകൃതി ദുരന്തങ്ങളും ഏറിവരുന്ന ഈ സാഹചര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഒരു വ്യക്തി സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ലൈഫ് ഇന്‍ഷുറന്‍സിലും നിക്ഷേപിച്ച് തുടങ്ങുന്നതാണ് ശരി. എന്നാല്‍ ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന് പോളിസി അടച്ചാല്‍ തീരുന്നതാണോ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഉത്തരവാദിത്തം. നിങ്ങളുടെ പണത്തിന് കൃത്യമായ മൂല്യം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങള്‍ അറിയണം. അത്തരം അഞ്ച് കാര്യങ്ങള്‍ നോക്കാം.

അപേക്ഷ നല്‍കുമ്പോഴുള്ള പിഴവുകള്‍ പരിശോധിക്കുക
അപേക്ഷിക്കുമ്പോള്‍ തന്നെയുള്ള പിഴവുകളാണ് പലപ്പോഴും പോളിസി ക്ലെയിം സമയത്ത് പ്രശ്‌നമാകാറുള്ളത്. പോളിസി തെരഞ്ഞെടുക്കുമ്പോള്‍ നോമിനിയുടെ പേരു വിവരങ്ങളും മറ്റും ശരിയായി നല്‍കാത്തതും എല്ലാ വിവരങ്ങളും വെളിപ്പെടുത്താതിരിക്കുന്നതും മണ്ടത്തരമാണ്. വ്യക്തിയുടെ ആവശ്യങ്ങളും റിസ്‌ക് പ്രൊഫൈലും കൃത്യതയോടെ രേഖപ്പെടുത്തുക. പ്രീമിയം കൂടുമെന്നോര്‍ത്ത് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് പിന്നീട് കാര്യങ്ങള്‍ ഗുരുതരമാക്കും.
പോളിസി പുതുക്കുകയും ലൈഫ് കവര്‍ പരിശോധിക്കുകയും വേണം
പോളിസി എടുത്ത് അത് മറന്നു നടക്കുന്നവരുണ്ട്. പോളിസി പേപ്പറുകള്‍ ഡിജിറ്റലായും സൂക്ഷിക്കുക. പോളിസി ലൈഫ് കവര്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് അറിയാവുന്നവരുമായി ചര്‍ച്ച ചെയ്ത് മാറ്റങ്ങള്‍ മനസ്സിലാക്കണം. പോളിസി പുതുക്കാനുള്ള കാലാവധി ഓര്‍ത്ത് വയ്ക്കുക. കൃത്യമായി പുതുക്കുക. പുതുക്കുമ്പോള്‍ മാറുന്ന ഫോണ്‍ നമ്പര്‍, അഡ്രസ് , പാന്‍, ആധാര്‍ എന്നിവയെല്ലാം സൂക്ഷ്മ പരിശോധന നടത്തണം.
ആരോഗ്യ ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യരുത്
ഈ തുക ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇട്ടാല്‍ അശുപത്രി ബില്ലെങ്കിലും അടയ്ക്കാം, ഈ തുകയ്ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാമായിരുന്നു എന്നൊക്കെയുള്ള ബാലിശമായ ചിന്തകള്‍ പാടില്ല. കാര്യം മ്യൂച്വല്‍ ഫണ്ടുകള്‍, മറ്റ് ഇന്‍ഷുറന്‍സുകള്‍ എന്നിവയെല്ലാം വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ വിനിയോഗിക്കാന്‍ നമ്മള്‍ എടുക്കുന്നവയായിരിക്കാം. ലാഫ് കവര്‍ എന്ന നിലയില്‍ ഇന്‍ഷുറന്‍സിനെ മറ്റു സാമ്പത്തിക പദ്ധതികളുമായി താരതമ്യം ചെയ്യരുത്.
നികുതി ലാഭം തിരിച്ചറിയണം
എല്‍ഐസി ഉള്‍പ്പെടെയുള്ള കമ്പനികളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലേക്ക് പ്രീമിയം അടയ്ക്കുമ്പോള്‍ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80 സി അനുസരിച്ച് കിഴിവ് ക്ലെയിം ചെയ്യുവാന്‍ സാധിക്കും.
ടേം പ്ലാനിനെ തിരിച്ചറിയുക
ടേം പ്ലാന്‍ എന്താണെന്നറിയണം. അത് പോലെ വിവിധ കമ്പനികളുടേത് താരതമ്യവും ചെയ്യണം. മുമ്പ് പറഞ്ഞത് പോലെ സമ്പത്തു വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായോ നിക്ഷേപമായോ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയെ പലരും കാണാറുണ്ട്. ഇത് അറിവില്ലായ്മ കൊണ്ടാണ്. എന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക പരിരക്ഷയും വ്യക്തിയുടെ കടങ്ങള്‍ക്കുമടക്കം പരിരക്ഷ നല്‍കുന്നതാണ് ടേം പ്ലാനിന്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്ന് പലരും തിരിച്ചറിയുന്നില്ല.
ഒരാള്‍ 1.5 കോടി രൂപ അഷ്വേഡ് തുകയ്ക്കുള്ള ടേം പ്ലാന്‍ 30 വര്‍ഷത്തേക്ക് വാങ്ങുന്നുവെന്നു കരുതുക. ലൈഫ് ഇന്‍ഷ്വര്‍ ചെയ്തയാള്‍ അല്ലെങ്കില്‍ പോളിസി ഉടമ പോളിസി കാലയളവില്‍ എപ്പോള്‍ മരിച്ചാലും 1.5 കോടി രൂപയുടെ മരണാനുകൂല്യം നോമിനിയ്ക്കു ലഭിക്കും

വിവരങ്ങള്‍ക്ക് കടപ്പാട് : വിശ്വനാഥന്‍ ഒടാട്ട്, മാനേജിംഗ് ഡയറക്റ്റര്‍- എയിംസ് ഇന്‍ഷുറന്‍സ്


Related Articles
Next Story
Videos
Share it