എല്‍.ഐ.സിയുടെ ജീവന്‍ധാര-2 പദ്ധതിക്ക് മികച്ച പ്രതികരണം; വരുമാനം ഉറപ്പുനല്‍കുന്ന സ്‌കീം

ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണവുമായി രാജ്യത്തെ മുന്‍നിര ഇന്‍ഷ്വറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) പുതുതായി അവതരിപ്പിച്ച ജീവന്‍ധാര 2 പദ്ധതി. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ഉപഭോക്താക്കളാണ് അധിക ആനുകൂല്യങ്ങളോടെ പുറത്തിറക്കിയ ഈ പദ്ധതിക്ക് കീഴിലേക്ക് എത്തിയതെന്ന് ഇന്‍ഷ്വറന്‍സ് രംഗത്തുള്ളവര്‍ പറയുന്നു.

നിക്ഷേപകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്ന ഒന്നാണ് വ്യക്തിഗത, സേവിംഗ്‌സ്, ആന്വിറ്റി പദ്ധതിയായ ജീവന്‍ധാര 2 എന്ന് എല്‍.ഐ.സി അവകാശപ്പെടുന്നു. ഇരുപത് വയസ് മുതലുള്ളവര്‍ക്ക് ഈ പോളിസി വാങ്ങാം. റെഗുലര്‍, സിംഗിള്‍ പ്രീമിയമായി പണമടക്കാനുള്ള സൗകര്യമുണ്ട്. അഞ്ച് മുതല്‍ 15 വര്‍ഷം വരെ ഡിഫര്‍മെന്റ് കാലയളവാണ് റെഗുലര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സിംഗിള്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഒന്ന് മുതല്‍ 15 വര്‍ഷം വരെയും ഡിഫര്‍മെന്റ് കാലാവധി ലഭിക്കും.

പോളിസിയില്‍ നിന്ന് വായ്പയെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. പോളിസി ഉടമകള്‍ക്ക് 11 ആന്വിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ ഓപ്ഷന്‍ മൊത്തമായോ തവണകളായോ തിരഞ്ഞെടുക്കാന്‍ കഴിയും. ഓഫ്ലൈനായും ഓണ്‍ലൈനായും ഈ പോളിസി വാങ്ങാം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it