ഈ എല്‍ഐസി പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യവും
എല്‍ഐസിയുടെ ജനപ്രീതി നേടിയ പദ്ധതികളിലൊന്നാണ് 'എല്‍ഐസി ധന്‍വര്‍ഷ പ്ലാന്‍'. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പാക്കുന്നപദ്ധതിയില്‍ ചേരാന്‍ മാര്‍ച്ചില്‍ കൂടി അവസരം ലഭിക്കും.
10വര്‍ഷം ,15 വര്‍ഷം എന്നിങ്ങനെയാണ് പോളിസി കാലാവധി. പ്രീമിയം ഒറ്റത്തവണയായി നല്‍കേണ്ടതാണ്. 15 വര്‍ഷ കാലാവധി പ്ലാനില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി മൂന്ന് വയസ്സാണ്. 10 വര്‍ഷ കാലാവധിയിലുള്ള പ്ലാനില്‍ അംഗമാകാന്‍ 8 വയസ്സുമാണ് കുറഞ്ഞ പ്രായപരിധി. പോളിസി പ്രകാരം 35-60 വയസ്സുവരെയാണ് പദ്ധതിയില്‍ അംഗമാകാനുള്ള പരമാവധി പ്രായം.
അടിസ്ഥാന തുക ഒന്നേകാല്‍ ലക്ഷം
1.25 ലക്ഷം രൂപയാണ് ധന്‍വര്‍ഷ പ്ലാനിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന തുക. പരമാവധി അടിസ്ഥാന സം അഷ്വേര്‍ഡിന് ഉയര്‍ന്ന പരിധിയില്ല. പദ്ധതിയില്‍ പങ്കാളിയായവര്‍ക്ക് ലോണ്‍ സൗകര്യവും. പോളിസി ഇഷ്യു ചെയ്ത് മൂന്ന് മാസത്തിന് ശേഷം എപ്പോള്‍ വേണമങ്കിലും ലോണ്‍ എടുക്കാവുന്നതാണ്.
പോളിസി ഉടമയുടെ മരണം
കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പോളിസി ഉടമ മരിച്ചാല്‍ നിശ്ചിത തുകയും, ഒപ്പം അധികനേട്ടമായി ലഭിക്കേണ്ട തുകയും കുടുംബത്തിന് ലഭിക്കും. പോളിസി ഉടമ, പോളിസി കാലയളവില്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന തുക നേരത്തെ തീരുമാനിക്കാൻ രണ്ട് ഓപ്ഷനുകളാണ് പോളിസി എടുക്കുന്നവർക്കുള്ളത്.
ഓപ്ഷന്‍ 1 : ചേര്‍ന്നിരിക്കുന്ന അടിസ്ഥാന സം അഷ്വേര്‍ഡിനായി ടാബുലര്‍ പ്രീമിയത്തിന്റ 1.25 മടങ്ങ് വരെ ലഭിക്കും.
അതായത് അതൊരു പ്രത്യേക വിഭാഗമാണ്. പോളിസി ഉടമയുടെ പ്രായം, കാലാവധി, തുടങ്ങിയവ അനുസരിച്ച് നിശ്ചയിക്കുന്നതായതിനാല്‍ ഇതില്‍ അധിക പ്രീമിയം, നികുതികള്‍ , റൈഡര്‍ പ്രീമിയം എന്നിവ ഉള്‍പ്പെടില്ല.
ഓപ്ഷന്‍ 2 : അടിസ്ഥാന സം അഷ്വേഡ് തുകയുടെ 10 ഇരട്ടി ടാബുലര്‍ പ്രീമിയം വരുന്നതാണ്.
അതായത് 10 ലക്ഷം രൂപ അടച്ച് പോളിസിയില്‍ അംഗമായ ഒരാള്‍ മരണമടഞ്ഞാല്‍ ഒരു കോടിയുടെ ഇന്‍ഷുറന്‍സാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുക. ഉപയോക്താവ് കാലാവധി പൂര്‍ത്തിയാകും വരെ ജീവിച്ചിരുന്നാല്‍ 12.5 ലക്ഷം രൂപ തിരികെ ലഭിക്കും.