മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്; നിഫ്റ്റിക്ക് 25,980 ല്‍ പിന്തുണ

നിഫ്റ്റി 63.75 പോയിൻ്റ് (0.25%) ഉയർന്ന് 26,004.15 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. 25,980 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 25,899.40 ൽ വ്യാപാരം ആരംഭിച്ച് രാവിലെ തന്നെ 25,871.30 എന്ന താഴ്ന്ന നിലയിൽ എത്തി. ഉച്ചകഴിഞ്ഞ് സൂചിക തിരിച്ചു കയറി 26,004.15 ൽ ക്ലോസ് ചെയ്യും മുമ്പ് 26,032.80 എന്ന റെക്കോർഡ് കുറിച്ചു. മാധ്യമങ്ങൾ, റിയൽറ്റി, മെറ്റൽ, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, പൊതുമേഖലാ ബാങ്കുകൾ, ഐടി, എഫ്എംസിജി, ഓട്ടോ എന്നിവയാണ് നഷ്ടത്തിൽ. 1018 ഓഹരികൾ ഉയർന്നു, 1578 ഓഹരികൾ ഇടിഞ്ഞു, 120 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, എൻടിപിസി, ഗ്രാസിം എന്നിവയാണ്. എൽടിമൈൻഡ്ട്രീ, ടെക് മഹീന്ദ്ര, ടാറ്റാ കൺസ്യൂമർ, ടാറ്റാ മോട്ടോഴ്സ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് കാളകൾക്ക് അനുകൂലമായ ആക്കം തുടരുന്നു എന്നാണ്.

സൂചികയ്ക്ക് 25,980 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 26,060 ആണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരുകയും സൂചിക 26,400 എന്ന അടുത്ത ഹ്രസ്വകാല പ്രതിരോധം പരീക്ഷിക്കുകയും ചെയ്യാം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 25,980 -25,900 -25,820 പ്രതിരോധം 26,060 -26,130 -26,200

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 25,850 -25,350

പ്രതിരോധം 26,400 -27,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 133.05 പോയിൻ്റ് നേട്ടത്തിൽ 54,101.65 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 54,200 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പിന്തുണ 53,950 ൽ ആണ്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 54,200 എന്ന ഇൻട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ സപ്പോർട്ട്

53,950 -53,800 -53,600

പ്രതിരോധ നിലകൾ

54,200 -54,400 -54,600

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ വ്യാപാരികൾക്കു

പിന്തുണ 53,400 -52 ,100

പ്രതിരോധം 54,500 -55,600.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it