രണ്ട് വർഷം കൊണ്ട് വെറും 15 രൂപയിൽ നിന്ന് 800രൂപയിൽ എത്തിയ ഓഹരി

മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്കുകളെ (Multibagger Stocks) നോക്കി നടക്കുന്നവരുടെ ഇഷ്ട സ്‌റ്റോക്കാണ് എക്‌സ്‌പ്രൊ ഇന്ത്യ ഓഹരി (Expro India). രണ്ടു വര്‍ഷം മുന്‍പ് ഈ ഓഹരി വെറും 15 രൂപയായിരുന്നു എങ്കില്‍ ഇന്നത് 800 (ഓഗസ്റ്റ് 16, രാവിലെ) രൂപയായി ഉയര്‍ന്നു. രണ്ടു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ ഉണ്ടായത് 5200 ശതമാനം വര്‍ധനവാണ്.

ഈ വര്‍ഷം ആദ്യം 625 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ആറുമാസം മുന്‍പ് 700 രൂപയായിരുന്ന ഓഹരി ആറു മാസത്തിനിടെ 13 ശതമാനം നേട്ടം സമ്മാനിക്കുമെന്ന് നിക്ഷേപകര്‍ കരുതിയിരുന്നില്ല. ജനുവരിക്ക് ശേഷം 30 ശതമാനവും വളര്‍ച്ചയാണ് ഈ ഓഹരി നേടിയത്. 5200 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
ഓഹരി നേട്ടമായതെങ്ങനെ?
രണ്ടുവര്‍ഷം മുന്‍പ് 15 രൂപയും ഒരു വര്‍ഷം മുന്‍പ് 180 രൂപയും ആയിരുന്നു ഈ ഓഹരിയുടെ മൂല്യം. ഓങരിയുടെ വളറ്#ച്ച അനുസരിച്ച് ആറു മാസം മുന്‍പ് ഒരു ലക്ഷം രൂപ ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അത് 1.13 ലക്ഷമായി ഉയര്‍ന്നു കാണും. ഈ വര്‍ഷം ആദ്യമാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചത് എങ്കില്‍, ഇന്നത് 1.3 ലക്ഷം ആയി ഉയര്‍ന്നേനെ. ഒ
രണ്ടുവര്‍ഷം മുമ്പ് 15 രൂപ വിലയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഇരുന്നത് എന്നുണ്ടെങ്കില്‍, ഇപ്പോഴും അതേ നില തുടരുന്ന നിക്ഷേപകര്‍ക്ക് 53 ലക്ഷം രൂപയോളം ഓഹരിനിക്ഷേപമെത്തിയിട്ടുണ്ടാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it