പ്രമുഖനിക്ഷേപകന്‍ ശങ്കര്‍ശര്‍മ ഓഹരികള്‍ വാങ്ങിക്കൂട്ടിയ മള്‍ട്ടിബാഗ്ഗര്‍ സ്‌റ്റോക്ക് ഇതാണ്

രാജ്യത്തെ എയ്‌സ് നിക്ഷേപകനായ ശങ്കര്‍ ശര്‍മ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസില്‍ (BLS International Services) ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി എന്‍എസ്ഇ ബള്‍ക്ക് ഡീല്‍സ് ഡേറ്റ. 11.5 ലക്ഷം ഷെയറുകളാണ് ഇത്തരത്തില്‍ ശങ്കര്‍ശര്‍മ വാങ്ങിയത്.

ഓഹരി ഒന്നിന് 275 രൂപവീതമാണ് ശങ്കര്‍ശര്‍മ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് സ്‌റ്റോക്ക് വാങ്ങിയത്. ഏകദേശം 117.1 കോടി രൂപയാണ് ഈ ഓഹരികളുടെ 11.5 ശതമാനം കൈക്കലാക്കാന്‍ ശങ്കര്‍ ശര്‍മ ചെലവഴിച്ചത്.
ഓഹരിവിപണിയിലെ ബിഗ് ബുള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന രാകേഷ് ജുന്‍ജുന്‍വാല ഇത്തരത്തില്‍ 'അഗ്രസീവ് ബയിംഗ്' പല ഓഹരികളിലും നട്തതിയിട്ടുണ്ട്. അവ പലതും ഓഹരിനിക്ഷേപകര്‍ക്ക് ഉപകാരപ്പെട്ടിട്ടുമുണ്ട്. മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ പഠനമുള്ളയാളാണ് ശങ്കര്‍ ശര്‍മ എന്നതിനാല്‍ അദ്ദേഹത്തിന്റെ ഈ പുതിയ മള്‍ട്ടിബാഗ്ഗര്‍ നിക്ഷേപവും ചര്‍ച്ചയായിട്ടുണ്ട്.
ഓണ്‍ലൈന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ എന്നതിനുപുറമെ വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിസ കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്‍കുന്ന രംഗത്ത് തിളങ്ങിനില്‍ക്കുന്ന കമ്പനി ഓഹരികള്‍ക്ക് കോവിഡ് മാറിയ സാഹചര്യത്തില്‍ മികച്ച വളര്‍ച്ചാസാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്. 143 ശതമാനമാണ് ഈ സ്‌റ്റോക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉയര്‍ന്നത്. 289.00 രൂപയ്ക്കാണ് നിലവില്‍ ഓഹരി ട്രേഡിംഗ് നടത്തുന്നത്(ഒക്‌റ്റോബര്‍ 15 ലെ കണക്കുപ്രകാരം).


Related Articles
Next Story
Videos
Share it