ഡിസ്‌കൗണ്ട് ബ്രോക്കിംഗ് പദ്ധതിയുമായി അക്യൂമെന്‍​

ധനകാര്യ സേവന കമ്പനിയായ അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് കേരളത്തില്‍ ആദ്യമായി ഡിസ്‌കൗണ്ട് ബ്രോക്കിംഗ് മാതൃക അവതരിപ്പിച്ചു. ഇക്വിറ്റി, കമ്മോഡിറ്റി, കറന്‍സി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുന്ന ട്രേഡര്‍മാര്‍ക്ക് ഒട്ടേറെ ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് ടച്ച് എന്ന പേരില്‍ അവതരിപ്പിച്ച ഡിസ്‌കൗണ്ട് ബ്രോക്കിംഗ് മാതൃക.

ടച്ച് ഡിസ്‌കൗണ്ട് ബ്രോക്കിംഗ് പദ്ധതിക്ക് കീഴില്‍ നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സീറോ ബ്രോക്കറേജ്, ഒരു ട്രേഡിന് 19 രൂപ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അക്യൂമെന്‍ മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ പറഞ്ഞു. ഒരു ട്രേഡിന് വെറും അഞ്ച് രൂപ ബ്രോക്കറേജ് എന്ന ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ കറന്‍സി വഴിയുള്ള ട്രേഡിങ് കുറഞ്ഞ ചെലവില്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ടച്ച് ബ്രോക്കിങ്ങിനായി https://touchbroking.com/. എന്ന പേരില്‍ എക്‌സ്‌ക്ലൂസീവ് വെബ് പ്ലാറ്റഫോമിനും അക്യൂമെന്‍ രൂപം നല്‍കിയിട്ടുണ്ട്.

സ്മാര്‍ട്ട് ഓണ്‍ലൈന്‍ കെ വൈ സി രജിസ്ട്രേഷന്‍ ഫോം, വിവിധ പേമെന്റ് ഗേറ്റ് വേകള്‍, ഇടപാടുകാര്‍ക്ക് തത്സമയ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ ബാക് ഓഫീസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ ടച്ച് ബ്രോക്കിംഗില്‍ അടങ്ങിയിട്ടുണ്ട്. ട്രേഡിങ്ങ് സമയത്ത് ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായകരമാകുന്ന തരത്തില്‍ സമഗ്രമായ മാര്‍ക്കറ്റ് വിശകലനങ്ങള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍, ശക്തമേറിയ അല്‍ഗോ ട്രേഡിങ്ങ് ടൂള്‍സ് എന്നിവയും ലഭ്യമാണ്.

നിക്ഷേപകര്‍ക്കും ട്രേഡിങ്ങ് നടത്തുന്നവര്‍ക്കും ചെലവ് കുറയ്ക്കാന്‍ മാത്രമല്ല ബുദ്ധിപരമായി നിക്ഷേപിക്കാനും സഹായകരമാണ് ടച്ച് പ്ലാറ്റഫോമെന്ന് അക്ഷയ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ക്യാപിറ്റല്‍, കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ നിക്ഷേപം നടത്തുന്നതിനായി യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് അക്യൂമെന്‍ അവര്‍ക്ക് കൂടി സഹായകരമാകുന്ന തരത്തില്‍ ടച്ച് പ്ലാറ്റഫോമിന് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് 24/7 സേവനം ലഭ്യമാക്കുന്നതിനായി കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ അക്യൂമെന്‍ ഉടന്‍ നടപ്പാക്കുമെന്നും അക്ഷയ് അഗര്‍വാള്‍ പ്രഖ്യാപിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it