Begin typing your search above and press return to search.
ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 8235 കോടി രൂപ സമാഹരിച്ച് പേടിഎം !
ഇന്ത്യന്‍ ഓഹരി വിപണി ഇക്കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും വലിയ ഐപിഒ മഹാമഹത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ പ്രാരംഭ പബ്ലിക് ഓഫറിന്റെ ഭാഗമായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് പേടിഎം 1.1 ബില്യണ്‍ ഡോളര്‍ അഥവാ 8,235 കോടി രൂപ സമാഹരിച്ചിരിക്കുകയാണ്.
സിംഗപ്പൂരിലെ ജിഐസി, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (സിപിപിഐബി), ബ്ലാക്ക് റോക്ക്, അല്‍കിയോണ്‍ ക്യാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ബിര്‍ള മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവര്‍ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ആങ്കര്‍ സ്ലോട്ടില്‍ ഓഹരികള്‍ സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടുന്നു.
ബ്ലാക്ക്റോക്കിന്റെ 140 മില്യണ്‍ ഡോളറും സിപിപിഐബിയുടെ 126 മില്യണ്‍ ഡോളറും ഓഹരി വിപണിയിലെ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഒരു ഇന്ത്യന്‍ ഐപിഒയിലെ സ്ഥാപന നിക്ഷേപകരുടേതായി എത്തുന്ന ഏറ്റവും വലിയ നിക്ഷേപത്തുകയാണ്.
ബുധനാഴ്ച നടന്ന നിക്ഷേപത്തോടെ, ഐപിഒയില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന 2.45 ബില്യണ്‍ ഡോളറിന്റെ മൂലധനത്തിന്റെ പകുതിയോളം പേടിഎം ഇപ്പോള്‍ തന്നെ സുരക്ഷിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ യൂണികോണുകളിലൊന്നായ പേടിഎം ഐപിഒയിലൂടെ 19 ബില്യണ്‍ ഡോളറിലേക്ക് വാല്വേഷന്‍ ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അലിബാബ, ബെര്‍ക് ഷെയര്‍ ഹാത്തവേ, സോഫ്റ്റ്ബാങ്ക് എന്നിവയുടെ പിന്തുണയോടെ, 2019 ന്റെ രണ്ടാം പകുതിയില്‍ നടന്ന ഫണ്ടിംഗ് റൗണ്ടില്‍ പേടിഎം 16 ബില്യണ്‍ ഡോളറിലേക്ക് തങ്ങളുടെ മൂല്യമുയര്‍ത്തിയിരുന്നു.
Next Story
Videos