ചരിത്രത്തില്‍ ആദ്യം; ക്രിപ്‌റ്റോ കണക്കെടുപ്പ് നടത്താന്‍ ഒരുങ്ങി ഈ രാജ്യം

രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി (Cryptocurrency) നിക്ഷേപങ്ങളുടെ കണക്കെടുക്കാന്‍ (Virtual Stocktake) ഒരുങ്ങി ഓസ്‌ട്രേലിയ (Australia). ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തില്‍ കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്ത് ക്രിപ്‌റ്റോ നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി ആണ് നടപടി.

ആദ്യ പടിയെന്ന നിലയില്‍ ടോക്കണ്‍ മാപ്പിംഗ് അല്ലെങ്കില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ക്രിപ്‌റ്റോകളുടെ കാറ്റലോഗ് ഉണ്ടാക്കുകയാണ് ചെയ്യുക. ഇതിന് ശേഷമായിരിക്കും ഏതോക്കെ ക്രിപ്‌റ്റോകളെ എങ്ങനെയൊക്കെ നിയന്ത്രിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. രാജ്യത്ത് കായിക മത്സരങ്ങളില്‍ ഉള്‍പ്പടെ ക്രിപ്‌റ്റോ പരസ്യങ്ങള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട പരിരക്ഷ ഉറപ്പാക്കുമെന്ന് ട്രഷറര്‍ ജിം ചാല്‍മര്‍സ് പറഞ്ഞു.

രാജ്യത്തെ റീട്ടെയില്‍ 44 ശതമാനവും ക്രിപ്‌റ്റോ നിക്ഷേപം ഉള്ളവരാണെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ 2021ല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം, ഓസ്ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ ക്രിപ്റ്റോ കമ്മ്യൂണിറ്റിയെ ലക്ഷ്യമിട്ടുള്ള സ്‌കാം വെബ്സൈറ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

Related Articles
Next Story
Videos
Share it