ഉയർന്ന പലിശ വരുമാനത്തിലൂടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര രണ്ടാം പാദ ലാഭം ഇരട്ടിയാക്കി; 535 കോടി

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) അറ്റാദായത്തിൽ ഇരട്ടി വർധന രേഖപ്പെടുത്തി. 2022 സെപ്തംബർ പാദത്തിൽ ബാങ്ക് 535 കോടി രൂപ ലാഭം നേടി. കിട്ടാക്കടം കുറഞ്ഞതും അറ്റ പലിശ വരുമാനത്തിലെ വർദ്ധനവുമാണ് ലാഭം ഇരട്ടിയാക്കാൻ ബാങ്കിനെ സഹായിച്ചത്. തിങ്കളാഴ്ച ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരികൾ 4.74 ശതമാനം ഉയർന്ന് 18.8 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 264 കോടി രൂപയായിരുന്നു മൊത്ത ലാഭം. മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,039 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 4,317 കോടി രൂപയായി വർധിച്ചു. ബാങ്കിന്റെ അറ്റ പലിശ മാർജിൻ 3.55% ആയി മെച്ചപ്പെട്ടു, ഇത് മുൻ പാദത്തിലെ 3.28% നേക്കാൾ മികച്ചതാണ്. അറ്റ പലിശ വരുമാനം മുൻവർഷത്തെ 1,500 കോടിയിൽ നിന്ന് 26 ശതമാനം ഉയർന്ന് 1,887 കോടിയായി. അറ്റ പലിശ വരുമാനത്തിലെ കുതിച്ചുചാട്ടം ഉൾപ്പെടെ വിവിധ ഘടകങ്ങളാണ് ലാഭത്തിലെ വർധനവിന് കാരണമെന്ന് സാമ്പത്തിക പ്രകടനത്തെക്കുറിച്ച് സംസാരിച്ച ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടർ എ എസ് രാജീവ് പറഞ്ഞു.

ഒരു വർഷം മുമ്പ്ത്തെ 5.56 ശതമാനത്തിൽ നിന്ന് 2022 സെപ്റ്റംബർ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) മൊത്ത വായ്പയുടെ 3.40 ശതമാനമായി കുറയ്ക്കാൻ ബാങ്കിന് കഴിഞ്ഞു. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കിൽ കിട്ടാക്കടം മുൻ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ 1.73 ശതമാനത്തിൽ നിന്ന് 0.68 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം മുൻ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ 92.38 ശതമാനത്തിൽ നിന്ന് സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 96.06 ശതമാനമായി മെച്ചപ്പെട്ടു. തൽഫലമായി, രണ്ടാം പാദത്തിലെ കിട്ടാക്കടത്തിനുള്ള വകയിരുത്തൽ മുൻവർഷത്തെ അപേക്ഷിച്ച് 922 കോടി രൂപയിൽ നിന്ന് 532 കോടി രൂപയായി കുറഞ്ഞു. സെപ്തംബർ പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 4.43 ശതമാനവും 21.64 ശതമാനവും (ക്യു-ഓ-ക്യു അടിസ്ഥാനത്തിൽ) വർധിച്ച് 1,462 കോടി രൂപയായി.

അതിനിടെ,അപ്രതീക്ഷിത നീക്കത്തിലൂടെ ബാങ്ക് തിങ്കളാഴ്ച മുതൽ ഭവനവായ്‌പ നിരക്ക് കുറച്ചു. ഹോം ലോൺ മാർക്കറ്റ് ഷെയർ വർദ്ധിപ്പിക്കാനും നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോയിൽ (എസ്‌എൽആർ) അധിക ഫണ്ടുകൾ വിന്യസിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് മാനേജിംഗ് ഡയറക്ടർ എഎസ് രാജീവ് പറഞ്ഞു

ക്രെഡിറ്റ്-ടു-ഡിപ്പോസിറ്റ് (സി -ഡി ) അനുപാതം 2022 സെപ്റ്റംബർ അവസാനത്തിൽ 75.69 ശതമാനമായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 63.47 ശതമാനമായിരുന്നു. തുടർച്ചയായി സി -ഡി അനുപാതം 2022 ജൂണിൽ 71.75 ശതമാനത്തിൽ നിന്ന് ഉയർന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 710 കോടി രൂപയുടെ ബേസൽ III അഡീഷണൽ ടയർ I ബോണ്ടുകൾ ബാങ്ക് സമാഹരിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it