ഒരു ലക്ഷം രൂപയുടെ നിക്ഷേപം ആറ് മാസം കൊണ്ട് എട്ട് ലക്ഷമായി, ഈ ഓഹരി നേട്ടമാകുമോ?

ഓഹരി വിപണിയില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ മൂല്യം ആറ് മാസം കൊണ്ട് ഉയര്‍ന്നത് എട്ട് ലക്ഷം രൂപയോളമോ? സംശയിക്കേണ്ട, അത് വാസ്തവമാണ്. ബറോഡ റയോണ്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (Baroda Rayon Corporation Limited) ഈ അസാധാരണ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

ഗുജറാത്ത് ആസ്ഥാനമായി വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനി ആറ് മാസത്തിനിടെ 822 ശതമാനത്തിന്റെ അത്ഭുതകരമായ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ആറ് മാസങ്ങള്‍ക്ക് മുമ്പ് 4.6 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരി വിലയെങ്കില്‍ ഇന്നലെ ഓഹരി വിപണി (Stock Market) വ്യാപാരം അവസാനിക്കുമ്പോള്‍ തൊട്ടത് 42.80 രൂപയാണ്. ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലയാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി അപ്പര്‍സര്‍ക്യൂട്ടില്‍ കുതിക്കുന്ന ഓഹരി അഞ്ച് ദിവസത്തിനിടെ 21.25 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 176 ശതമാനത്തിന്റെയും ഉയര്‍ച്ചയും കണ്ടു.
വിസ്‌കോസ് ഫിലമെന്റ് റേയോണ്‍ നൂല്‍, സള്‍ഫ്യൂറിക് ആസിഡ്, കാര്‍ബണ്‍ ഡിസള്‍ഫൈഡ്, അണ്‍ഹൈഡ്രസ് സോഡിയം സള്‍ഫേറ്റ്, നൈലോണ്‍ നൂല്‍ തുടങ്ങിയവയാണ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍. അടുത്തിടെ ഗുജറാത്ത് പോളിമേഴ്‌സ് കമ്പനിയുമായി ലയിപ്പിക്കുകയും അതിന്റെ ഫലമായി നൈലോണ്‍ നൂല്‍ പ്ലാന്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. നൈലോണ്‍ ടയര്‍ കോര്‍ഡ് നിര്‍മിക്കുന്നതിന് ജപ്പാനിലെ യൂണിറ്റിക്കയുമായി ഒരു സാങ്കേതിക സഹകരണ കരാറിലും കമ്പനി ഏര്‍പ്പെട്ടിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it