റാലിക്ക് ശേഷം പ്രധാനപ്പെട്ട ലോഹങ്ങളുടെ വില താഴേക്ക്, വ്യവസായങ്ങൾക്ക് നേട്ടം

ഉരുക്ക്, അലുമിനിയം, ചെമ്പ് എന്നിവയുടെ വിലകളിലാണ് ഇടിവ്
റാലിക്ക് ശേഷം പ്രധാനപ്പെട്ട ലോഹങ്ങളുടെ വില  താഴേക്ക്, വ്യവസായങ്ങൾക്ക് നേട്ടം
Published on

റഷ്യ-യുക്രയ്ൻ (Russia Ukraine) യുദ്ധം ആരംഭിച്ചതിനു ശേഷം മാർച്ച് മാസത്തിൽ ലോഹങ്ങളുടെ വില കുത്തനെ ഉയരുകയും അത് ഉപയോഗപ്പെടുത്തുന്ന വ്യവസായങ്ങൾ പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്തു. എന്നാൽ രണ്ടു മാസത്തിന് ശേഷം പ്രധാനപ്പെട്ട ലോഹങ്ങളായ ഉരുക്ക്, ചെമ്പ്, അലുമിനിയം എന്നിവയുടെ വില ഇടിവ് ഉണ്ടായിരിക്കുന്നത് വ്യവസായങ്ങൾക്ക് ആശ്വാസമാകും.

ഉരുക്കിന്റെ വില ടണ്ണിന് 76000 രൂപ വരെ ഏപ്രിൽ മാസം ഉയർന്നെകിലും കാല വർഷം ആരംഭിക്കുന്നതോടെ വിലയിടിവ് പ്രതീക്ഷിക്കുന്നതായി ക്രിസിൽ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. 2022-23 അവസാനിക്കുന്നതോടെ വില 60,000 രൂപയിലേക്ക് താഴും.അടിസ്ഥാന മേഖല, നിർമാണം , ആട്ടോമൊബൈൽ, കപ്പൽ നിർമാണം, വ്യോമയാനം എന്നീ മേഖലകളാണ് ഉരുക്ക് പ്രധാനമായും ഉപയോഗിക്കുന്നത്

ലണ്ടൺ മെറ്റൽ എക്സ്ചേഞ്ചിൽ അലുമിനിയത്തിന് ടണ്ണിന് മാർച്ച് മാസം ടണ്ണിന് 3985 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് 2715 ഡോളർ വരെ താഴ്ന്നു. ചൈനയിൽ ഉൽപാദന കുറവും, റഷ്യൻ യുദ്ധവും അലുമിനിയത്തിന്റെ ലഭ്യതയിൽ കുറവ് വരുത്തി. നിലവിൽ ചൈനയിലെയും, ആഗോള ഡിമാൻഡും കുറഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണങ്ങൾ. 2021 ൽ ലോക വിപണിയിൽ 1.2 ദശലക്ഷം ടണ്ണിന്റെ ലഭ്യത കുറവ് ഉണ്ടായിരുന്നു.വൈദ്യതി,ആട്ടോമൊബൈൽ, കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായങ്ങളിൽ നിന്നുള്ള ഡിമാന്റ് വർധനവാണ് അലുമിനിയം വില ഉയർത്തുന്നത്.

2021-22 ൽ ചെമ്പിന്റെ വിലയിൽ 42 % വാർഷിക വളർച്ച ഉണ്ടായെങ്കിലും നിലവിൽ വില താഴേക്കാണ്. മാർച്ചിൽ കിലോക്ക് 800 രൂപക്ക് മുകളിൽ എത്തിയെങ്കിലും 2022-23 ൽ ശരാശരി കിലോക്ക് 720 രൂപയിലേക്ക് താഴുമെന്ന്, ക്രിസിൽ റേറ്റിംസ് അഭിപ്രായപ്പെട്ടു.ചെമ്പിന്റെ പ്രധാന

ഉപഭോക്താക്കളായ ചൈനയിൽ ഡിമാൻഡ് കുറഞ്ഞതാണ് വിലയിടിവിന് കാരണം. യുദ്ധവും, ചിലിയിലും പെറുവിലും ഉൽപാദനം കുറഞ്ഞതും മാർച്ചിൽ ചെമ്പിന്റെ അന്താരാഷ്ട്ര വില ടണ്ണിന് 10,720 ഡോളറിലേക്ക് ഉയർന്നു. നിലവിൽ വില 9200 ഡോളറാണ്.

ചെമ്പിന്റെ വില താഴുന്നത് നേട്ടമാകുന്നത് നിർമാണം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വ്യവസായങ്ങൾക്കാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com