വില ഇടിയുമ്പോഴും തട്ടിപ്പുകള്‍ക്ക് ഒരു കുറവുമില്ല, 3 ബില്യണ്‍ ഡോളര്‍ കടന്ന് ക്രിപ്‌റ്റോ ഹാക്കിംഗ്
ക്രിപ്‌റ്റോ കറന്‍സികളുടെ (Cryptocurrency) മൂല്യം 2022ല്‍ കുത്തനെ ഇടിഞ്ഞെങ്കിലും ക്രിപ്‌റ്റോ തട്ടിപ്പുകള്‍ക്ക് കുറവൊന്നും ഇല്ല. ഈ വര്‍ഷം ക്രിപ്‌റ്റോ ഹാക്കിംഗിലൂടെ റെക്കോര്‍ഡ് തുട നഷ്ടമാവുമെന്നാണ് ബ്ലോക്ക് ചെയിന്‍ അനാലിസിസ് സ്ഥാപനമായ Chainalysis. ഒക്ടോബര്‍ തുടങ്ങിയ ശേഷം മാത്രം ഇതുവരെ ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 718 മില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സികളാണ്.
1/ After four hacks yesterday, October is now the biggest month in the biggest year ever for hacking activity, with more than half the month still to go. So far this month, $718 million has been stolen from #DeFi protocols across 11 different hacks. pic.twitter.com/emz36f6gpK
— Chainalysis (@chainalysis) October 12, 2022
കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് 570 മി ല്യണ്‍ ഡോളര്‍ മൂല്യമുള്ള 2 മില്യണ്‍ ബിനാന്‍സ് കോയിനുകളാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് (Minted). ഡി-ഫൈ സര്‍വീസ് പ്ലാറ്റ്‌ഫോമായ മാംഗോയില്‍ നടത്തിയ തിരുമറിയിലൂടെ ഏതാനും ദിവസം മുമ്പ് 100 മില്യണ്‍ ഡോളറാണ് നഷ്ടമായത്. 2022ല്‍ ഇതുവരെ നഷ്ടമായ ക്രിപ്‌റ്റോയുടെ മൂല്യം 3 ബില്യണ്‍ ഡോളർ കടന്നു.
ഡീസെന്‍ട്രലൈസ് ഫിനാന്‍സ് -DeFi പ്രോട്ടോക്കോളുകളാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡി-ഫൈ പ്ലാറ്റ്‌ഫോമുകളിലെ സെക്യൂരിറ്റി, കോഡിംഗ് ഉള്‍പ്പടെയുള്ള പോരായ്മകള്‍ കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്. കഴിഞ്ഞ വര്‍ഷം 4 ബില്യണ്‍ ഡോളറോളമാണ് ഹാക്കിംഗിലൂടെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് നഷ്ടമായത്. 2020ല്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.49 ബില്യണ്‍ ഡോളറോളം മൂല്യമുള്ള ക്രിപ്‌റ്റോകളായിരുന്നു.