Begin typing your search above and press return to search.
ക്രിപ്‌റ്റോ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; ഈ വര്‍ഷം നിക്ഷേപകര്‍ക്ക് നഷ്ടമായത് 7.7 ശതകോടി ഡോളര്‍
2021 ല്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടമായത് 7.7 ശത കോടി ഡോളര്‍. ക്രിപ്‌റ്റോ കുറ്റകൃത്യങ്ങളെ കുറിച്ച് ക്രിപ്‌റ്റോ കറന്‍സി ഗവേഷണ സേവന സ്ഥാപനമായ ചെയിന്‍ അനാലിസിസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രിപ്‌റ്റോ രംഗത്തെ തട്ടിപ്പിന്റെ വ്യാപ്തി പുറം ലോകം അറിയുന്നത്. 2020 ല്‍ നഷ്ടപെട്ടതിനേക്കാള്‍ 81 ശതമാനം അധികമാണ് ഈ വര്‍ഷം നഷ്ടമായത്. ക്രിപ്‌റ്റോ തട്ടിന്‍പ്പിന്റെ ഇരകള്‍ പല രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഫിനിക്കോ എന്ന റഷ്യന്‍ തട്ടിപ്പ് പദ്ധതി ഇരകളില്‍ നിന്നും 1 .1 ശത കോടിയാണ് തട്ടിയെടുത്തത്. ക്രിപ്‌റ്റോ തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് പുതിയ നിക്ഷേപകരെയാണ്
വര്‍ദ്ധിച്ചു വരുന്ന ക്രിപ്‌റ്റോ തട്ടിപ്പുകള്‍ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വരുന്നതിനു ഭിഷണിയാകും. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ വ്യാജ ഇമെയില്‍ ഐഡികള്‍ ഉണ്ടാക്കി നിക്ഷേപകരെ ആകര്‍ഷിച്ചു പണം തട്ടിയെ ശേഷം അപ്രത്യക്ഷമാവുകയുണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പ് കമ്പനികള്‍ ശരാശരി 70 ദിവസം പ്രവര്‍ത്തിച്ച ശേഷം മുങ്ങിക്കളയുകയാണ്. 2020 ല്‍ തട്ടിപ്പ് ശരാശരി 192 ദിവസം പ്രവര്‍ത്തിച്ച ശേഷമായിരുന്നു മുങ്ങിയത്. അന്വഷണ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തട്ടിപ്പുകള്‍ കണ്ടെത്തുന്നത് കൊണ്ട് അവരെ ഭയന്നാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തനം വേഗത്തില്‍ നിര്‍ത്തി പോകുന്നു. അമേരിക്കയിലെ അവധി വ്യാപാരം നിയന്ത്രിക്കുന്ന സ്ഥാപനമായ കമ്മോഡിറ്റി ഫ്യൂച്ചേസ് ട്രേഡിങ്ങ് കമ്മിഷന്‍ (സി എഫ് ടി സി) ഈ സെപ്റ്റംബറില്‍ അനധികൃതമായി ക്രിപ്‌റ്റോ സ്‌കീമുകള്‍ നടത്തിയ 14 കമ്പനികള്‍ക്ക് എതിരെ നടപടി എടുത്തു. ക്രിപ്‌റ്റോ കറന്‍സികളലായ ബിറ്റ് കോയിന്‍, എതിറിയം എന്നിവയുടെ വിലകള്‍ ഉയരുമ്പോളാണ് ക്രിപ്‌റ്റോ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നത്.
ക്രിപ്‌റ്റോ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ വിശ്വസിനീയമാണെന്നു തോന്നുന്ന തരത്തില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നിക്ഷേപകരുടെ പണം സ്വീകരിക്കാനുള്ള വാലറ്റ് മാത്രമാകും സജ്ജീകരിച്ചിരിക്കുന്നത്. പല തട്ടിപ്പുകാര്‍ക്കും സ്വന്തമായി വെബ്ബ് സൈറ്റ് പോലും ഇല്ല. അനുബിസ് ഡി എ ഒ എന്ന കമ്പനി ഡോജി കോയിന് സമാനമായ ലോഗോ ഉപയോഗിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. 60 ദശലക്ഷം ഡോളറാണ് നിക്ഷേപരില്‍ നിന്നും തട്ടിയത്. ഇത്തരം തട്ടിപ്പുകളെ 'രഗ്ഗ് പുള്‍സ്' എന്നാണ് വിളിക്കുന്നത്. നിക്ഷേപകരെ വിശ്വാസിപിക്കാന്‍ പണത്തിനു പകരം ടോക്കണ്‍ നല്‍കും. എന്നാല്‍ തട്ടിപ്പുകാര്‍ നിക്ഷേപിച്ച പണം മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതനിനാല്‍ ക്രമേണ ടോക്കണുകളുടെ മൂല്യം പൂജ്യമാവും. ടോക്കന്‍ തട്ടിപ്പ് ഒഴുവാക്കാന്‍ കോഡ് ഓഡിറ്റ് നടത്താത്ത ടോക്കണ്‍ നിക്ഷേപകര്‍ സ്വീകരിക്കാതിരിക്കണം എന്ന് വിദ്ധഗ്ഗദര്‍ മുന്നറിയിപ്പ് നല്‍കുന്നു
ചില തട്ടിപ്പുകാര്‍ നിക്ഷേപകരുടെ പണം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന എക്‌സ് ചേഞ്ചുകളില്‍ നിക്ഷേപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ നേട്ടം പൂര്‍ണമായും തട്ടിപ്പുകാര്‍ക്ക് ലഭിക്കും. പല രാജ്യങ്ങളിലും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ് ചേഞ്ചുകള്‍ നിക്ഷേപകരെ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Next Story
Videos