Begin typing your search above and press return to search.
വൈദ്യുതി ക്ഷാമം; ക്രിപ്‌റ്റോ മൈനിംഗ് നിരോധിച്ച് ഈ യൂറോപ്യന്‍ രാജ്യം
വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ക്രിപ്‌റ്റോ മൈനിംഗ് നിരോധിച്ച് യൂറോപ്യന്‍ രാജ്യമായ കൊസോവോ. ഉള്‍പ്പാദനത്തില്‍ നേരിട്ട തടസങ്ങള്‍ മൂലം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. വൈദ്യുതി കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാല്‍ രാജ്യത്തെ ചെറുപ്പക്കാര്‍ വ്യാപകമായി ക്രിപ്‌റ്റോ മൈനിംഗിലേക്ക് തിരിഞ്ഞിരുന്നു.
കഴിഞ്ഞ മാസം മുതല്‍ കൊറോസോവ സര്‍ക്കാര്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. 60 ദിവസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥയുടം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍ക്കരി ഉപയോഗിക്കുന്ന പവര്‍ പ്ലാന്റിലെ തകരാറുകളും ഉയര്‍ന്ന ഇറക്കുമതി വിലയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വലിയ ശേഷിയുള്ള കംപ്യൂട്ടറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാണ് ക്രിപ്‌റ്റോ മൈനിംഗ് നടത്തുന്നത്. വളരെയധികം വൈദ്യുതി ആവ്യമുള്ള പ്രവര്‍ത്തിയാണിത്.
റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 40 GPUs (Graphics Processing Units) ഉള്ള ഒരു ക്രിപ്‌റ്റോ മൈനിംഗ് റിഗ് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മാസം 170 യൂറോയുടെ ( ഏകദേശം 14,300 രൂപ) വൈദ്യുതി വേണ്ടിവരും. നിലവില്‍ കോസോവോയുടെ ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. കൊസോവോയിലെ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും ലിഗ്‌നൈറ്റ് കല്‍ക്കരിയില്‍ നിന്നാണ്. 12-14 ബില്യണ്‍ ടണ്ണുമായി ലിഗ്നൈറ്റ് റിസര്‍വില്‍ ലോകത്ത് അഞ്ചാമതാണ് കോസോവ.
Next Story
Videos