Begin typing your search above and press return to search.
ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കാന്‍ ബിറ്റ്‌മെക്‌സ്
നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കാന്‍ പദ്ധതിയുമായി പ്രമുഖ ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ബിറ്റ്‌മെക്‌സ്. BitMEX EARN എന്ന പേരില്‍ അവതരിപ്പിക്കുന്ന നിക്ഷേപങ്ങള്‍ മറ്റേതൊന്നിനേലും ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്നാണ് ബിറ്റ്‌മെക്‌സ് അവകാശപ്പെടുന്നത്. 14 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും Annual Percentage Rate. ഒരു നിശ്ചിത കാലയളവിലേക്ക് ഉപഭോക്താക്കള്‍ക്ക് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം ഇന്‍ഷുറന്‍സ് പരിരക്ഷയും ബിറ്റ്‌മെക്‌സ് നല്‍കും.
ആദ്യ ഘട്ടത്തിത്തില്‍ ടെഥറിലാണ് നിക്ഷേപങ്ങള്‍ നടത്താനാവുക. അമേരിക്കന്‍ ഡോളറിൻ്റെ പിന്തുണയുള്ള എഥെറിയം ബ്ലോക്ക് ചെയിനില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കോയിനാണ് ടെഥര്‍. ബിറ്റ്‌മെക്‌സ് പിന്തുണയ്ക്കുന്ന ടെഥറിന് തുല്യമായി യുഎസ് ഡോളറുകളാണ് സൂക്ഷിക്കുന്നത്. അതായത് ടെഥറിൻ്റെ വില ഒരിക്കലും ഒരു ഡോളറിന് താഴെപ്പോവില്ല എന്നര്‍ത്ഥം.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍ ആസ്ഥാനമായി 2014 മുതല്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് ബിറ്റ്‌മെക്‌സ്. ട്രേഡിംഗിന് പുറമെ ക്രിപ്‌റ്റോ കറന്‍സികളെപറ്റി പഠിപ്പിക്കുന്ന ബിറ്റ്‌മെക്‌സ് അക്കാദമി ഉള്‍പ്പടെയുള്ള സംരംഭങ്ങളും ഇവര്‍ക്കുണ്ട്.
Next Story
Videos